കൊല്ലം: ജില്ലയിലെ തടിയധിഷ്ടിത വ്യവസായങ്ങളെ തകര്‍ക്കാനുള്ള പരിശ്രമമാണ് ലോറി ഓണേഴ്സ് അസോസിയേഷന് എന്ന പേരില്‍ ചിലര്‍ നടത്തുന്നതെന്ന് ചെറുകിടവ്യവസായ അസോസിയേഷന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറുതും വലുതുമായി 350ല്‍പരം പെന്‍സില്‍ സ്ലാട്ടിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ ലോറികള്‍ തടയുന്നതും ലോഡ് കൊണ്ടുപോകുന്നതിന് സംഘടിതമായി വിലക്കേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെട്ട് കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എ. നിസാമുദ്ദീന്‍, ലെന്ഫിലിപ്പ്, എസ്.അശോകന്, എ.ഷാജി, എസ്.ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: