കൊല്ലം: ലോകവനിതാദിനത്തിന്റെ ഭാഗമായി ബിഎംഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാദിനം ധീരയാവൂ ഒരു നല്ല മാറ്റത്തിനായ് എന്ന സന്ദേശം ഉയര്‍ത്തിയാണ്. സമീപകാല സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ വനിതാദിനത്തില്‍ ചര്‍ച്ച ചെയ്യും. കൊല്ലം റെഡ്യാര്‍ ഐക്യസംഘം ഹാളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം എസ്എന്‍ വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഷേര്‍ളി പി.ആനന്ദ് ഉദ്ഘാടനം ചെയ്യും. കെ.എസ്.നസീയ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.വിജയലക്ഷ്മി സ്വാഗതവും ലിസി രാജേന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: