Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശേരി നഗരസഭയില്‍  ലക്ഷങ്ങളുടെ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 01:10 am IST
inErnakulam
കളമശേരി: നഗരസഭയിലെ പണമിടപാടുകളില്‍ വന്‍ തിരിമറി നടക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇടപാടുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും ഉള്ളവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. 
26,000 മുതല്‍ 36,000 വരെ നമ്പറുകളിലുള്ള രസീതുകള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്താതെ ക്രമരഹിതമായി ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ചില രസീതുക്കള്‍ ഉണ്ടെങ്കിലും വിതരണം ചെയ്തത് രേഖപ്പെടുത്തിയിട്ടില്ല. ചിലത് സ്റ്റോക്കില്‍ ചേര്‍ക്കാതെയും വിതരണം ചെയ്തിട്ടുണ്ട്. 
തൊഴില്‍ നികുതി ഈടാക്കുന്നതിലും ജീവനക്കാര്‍ അലംഭാവം കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നികുതി ഈടാക്കേണ്ട 39 ഓളം സ്ഥാപനങ്ങളുടെ പേരില്‍ നഗരസഭയും ഉള്‍പ്പെടുന്നുണ്ട്. ലുലു മാളിലെ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാട്ടര്‍ അതോറിറ്റി പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ ഭൂവികസന ഫീസ് ഈടാക്കാത്തതിലും നഗരസഭയ്‌ക്ക് സാമ്പത്തിക നഷ്ടമുണ്ട്. 
സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ഖരമാലിന്യ നീക്കത്തിനും നഗരസഭയില്‍ കണക്കില്ല. 
70,21,541 രൂപ ചെലവായ പദ്ധതിയാണിത്. കളമശേരി നഗരസഭയില്‍ നിന്ന് ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊണ്ടു പോകുന്ന ഖരമാലിന്യത്തിന് ഒരു കിലോയ്‌ക്ക് ഒരു രൂപ എന്ന നിരക്കില്‍ കോര്‍പ്പറേഷന് നല്‍കുന്നുണ്ട്.
എന്നാല്‍ എത്ര തൂക്കം കൊണ്ടുപോയി എന്നതിന് വേയിംഗ് ബ്രിഡ്ജിന്റെ ബില്ല് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ ദിവസവും 3,000 രൂപ നിരക്കില്‍ സക്കീര്‍ ബാബു എന്ന പേരില്‍ 14,18,298 രൂപ എഴുതി എടുത്തിട്ടുണ്ട്. വണ്ടി നമ്പര്‍, തീയതി, സമയം, അളവ് എന്നിവയില്ലാതെയാണ് ബില്ല് സമര്‍പ്പിച്ചത്. 
കളമശേരി നഗരസഭയുടെ കീഴിലുള്ള മൃഗാശുപത്രിക്ക് മരുന്നു വാങ്ങല്‍ നടന്നതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 90,000 രൂപയാണ് വികസന ഫണ്ടില്‍ നിന്ന് നഗരസഭ ചെലവിട്ടത്. പദ്ധതി നടത്തിപ്പിലേക്കായി 5 ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അജണ്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കാണാനില്ലെന്നാണ് ഓഡിറ്റിംഗിനിടെ മറുപടി ലഭിച്ചത്. കരാറുകാരെ തിരഞ്ഞെടുത്തതില്‍ നടപടിക്രമം പാലിക്കാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ ചെലവഴിച്ച തുക ഓഡിറ്റ് വിഭാഗം തടഞ്ഞുവച്ചിരിക്കുകയാണ്. 
പശ്ചിമകൊച്ചിയില്‍ ലഹരിയും മദ്യവും സുലഭം
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ മദ്യവും ലഹരിയും വ്യാപകമാകുന്നു. സഹനസമരത്തിലൂടെ മദ്യഷാപ്പ് അടച്ചതിന്റെ 33-ാം വാര്‍ഷികാഘോഷിക്കുമ്പോഴാണ് മദ്യവില്‍പ്പന സജീവമായിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് മുമ്പ് പതിനാല് ജീവനുകള്‍ കവര്‍ന്ന  മദ്യദുരന്തം നടന്നിടത്താണ് ഇപ്പോള്‍ മദ്യം ലഹരിയും സുലഭമായിരിക്കുന്നത്.
പശ്ചിമകൊച്ചിയിലെ ബാറുകള്‍ പൂട്ടിയെങ്കിലും ചില്ലറ മദ്യവില്പനശാലകളും ബിയര്‍ വൈന്‍ പാര്‍ലറുകളും വ്യാപകമാണ്. ബിവറേജസ് കോര്‍പറേഷന്റെ ആറു ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാണ് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്. തോപ്പുംപടിയില്‍ രണ്ടും കരുവേലിപ്പടി, പാണ്ടിക്കുടി, വെളി, പള്ളുരുത്തി എന്നിവിടങ്ങളില്‍ ഒന്നുവീതവും മദ്യവില്പനശാലകളുണ്ട്. കൂടാതെ 20ല്‍ പരം ബിയര്‍ വൈന്‍ പാര്‍ലറുകളും സജീവമാണ്. കള്ള് ഷാപ്പുകള്‍ വേറെയും. മദ്യവില്‍പന ശാലകളുടെ അതിപ്രസരം ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. 
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളാണ് ലഹരി ഉപയോഗിക്കുന്നവരില്‍ ഏറെയും. ഇവര്‍ക്ക് കൃത്യമായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പോലീസ് നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ 30 കിലോയോളം കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുമായി 50ല്‍ ഏറെ യുവാക്കളെ പിടിക്കൂടിട്ടുണ്ട്. പിന്നീട് തുടര്‍ന്നുള്ള അന്വേഷണത്തിന് പോലീസ് ശ്രമിക്കാത്തതാണ് ലഹരിവില്പനകേന്ദ്രങ്ങളും സംഘങ്ങളും സജീവമാക്കാന്‍ കാരണം. ലഹരിവ്യാപനത്തെ ചോദ്യം ചെയ്യുന്നവരെ മര്‍ദ്ദിക്കുന്ന രീതിയാണ് ലഹരി സംഘങ്ങള്‍ കൈക്കൊള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കിയാലും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.