അങ്ങാടിപ്പുറം: സി.പി.ജനാര്‍ദ്ദന്‍ മലബാറിന്റെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവിയിരുന്നെന്ന് ആര്‍എസ്എസ് പ്രാന്ത സഹസേവാപ്രമുഖ് സി.കെ.ചന്ദ്രന്‍ അനുസ്മരിച്ചു. മാലാപറമ്പ് മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്ര ഹാളില്‍ നടന്ന സി.പി.ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. മലബാറിലെ ഹൈന്ദവസമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ച മഹത് വ്യക്തിയാണ് സിപി. വള്ളുവനാട് ശ്രീവിദ്യാഭവന്‍, ഗോകുലം ബാലസദനം, മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം എന്നിവയുടെ ഉന്നതിക്കായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പുതുതലമുറക്ക് മാതൃകയാണ്. അധസ്ഥിതരെ സഹായിക്കുന്നതില്‍ ജാതിമതചിന്തകള്‍ക്കതീതമായി സിപി എന്നും ശ്രമിച്ചിരുന്നു. സി.കെ.ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. വി.കെ.അപ്പുകുട്ടി, കെ.പി.വാസു, സി.കെ.സുരേന്ദ്രന്‍, കെ.ഗോപാലകൃഷ്ണന്‍, പി.രാധാകൃഷ്ണന്‍, പി.ഗോപാലന്‍, കുമാരി സുകുമാരന്‍, മാധവന്‍, കുട്ടികൃഷ്ണന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
















