കൊട്ടാരക്കര: താലൂക്കിലെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിനായി കുടിവെള്ളവിതരണത്തിന് സ്വകാര്യ ടാങ്കര്‍ലോറി ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ 5000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിക്കുന്നതിനാണ് വാഹന ഉടമകളില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന ടാങ്കര്‍ ലോറികളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്നും മാസവാടക നിരക്കില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നാളെ ഉച്ചക്ക് ഒന്നിന് മുന്‍പായി തഹസില്‍ദാര്‍ക്ക് ലഭിച്ചിരിക്കണം. മാര്‍ച്ച് ആദ്യവാരം തന്നെ കുടിവെള്ള വിതരണം ആരംഭിക്കുമെന്നും റവന്യു അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: