Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സര്‍ക്കാര്‍ കീഴടങ്ങി : വെടിക്കെട്ടിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 10:05 pm IST
inThrissur

തൃശൂര്‍: ഉത്സവ ആഘോഷങ്ങള്‍ സുരക്ഷിതമായും സുഗമമായും നടത്തുവാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന മന്ത്രിമാരുടെ ഉറപ്പിനെത്തുടര്‍ന്ന് കേരള ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന സമരങ്ങള്‍ പിന്‍വലിച്ചു. ഉത്സവാഘോഷങ്ങള്‍ക്കുമേല്‍ ഉണ്ടാകുന്ന നിയമതടസ്സങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്താന്‍ നിശ്ചയിച്ചിരുന്ന സമരങ്ങള്‍ പിന്‍വലിച്ചത്.

ഉത്സവസംബന്ധമായ കാര്യങ്ങള്‍ക്ക് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന അനാവശ്യ തടസ്സങ്ങള്‍ നീക്കാന്‍ മന്ത്രിമാര്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ എല്ലാ ഉത്സവങ്ങളും നടത്താനാകുമെന്നാണ് പ്രതീക്ഷ. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

വ്യവസായവകുപ്പുമന്ത്രി എ.സി.മൊയ്തീന്‍, കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. ചര്‍ച്ചയില്‍ മന്ത്രിമാരെകൂടാതെ കേരള ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, കോഡിനേറ്റര്‍ പി.ശശികുമാര്‍, ഭാരവാഹികളായ ഡോ. ടി.എ.സുന്ദര്‍മേനോന്‍, കെ.മഹേഷ്, ഉത്രാളിക്കാവ് പൂരം ഏകോപനസമിതി ഭാരവാഹികളായ ബാബു പൂക്കുന്നത്ത്, തുളസി കണ്ണന്‍, ഗോകുലന്‍, പ്രഭാകരമേനോന്‍ എന്നിവരും പങ്കെടുത്തു.

തൃശൂര്‍: പൂരം വെടിക്കെട്ടിന് തടസ്സം കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറാണെന്ന് പറഞ്ഞ സുനില്‍കുമാറും എ.സി.മൊയ്തീനും എന്തടിസ്ഥാനത്തിലാണ് ഇപ്പോള്‍ വെടിക്കെട്ടിന് തങ്ങള്‍ അനുമതി നല്‍കിയെന്ന് അവകാശപ്പെടുന്നതെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്.

ആരായിരുന്നു തടസ്സമെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലായെന്നും നാഗേഷ് പറഞ്ഞു. 2008മുതല്‍ നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പുറത്തിറക്കിയ ഉത്തരവാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തടസ്സമായിട്ടുള്ളത്. ഇതുപയോഗിച്ച് തൃശൂരിലെ പൂരങ്ങളേയും ആഘോഷങ്ങളേയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മലപ്പുറത്തും പാലക്കാടും ഇല്ലാത്ത പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ നിയമംകൊണ്ട് തൃശൂര്‍ ജില്ലയില്‍ മാത്രം എങ്ങനെയുണ്ടാകുമെന്നും നാഗേഷ് ചോദിച്ചു.

ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ സമരങ്ങള്‍ക്ക് ബിജെപി പിന്തുണ നല്‍കുന്നത് രാഷ്‌ട്രീയം നോക്കിയല്ല. അതേസമയം പ്രശ്‌നത്തില്‍ നിന്ന് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഹര്‍ത്താലിനും സമരത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടും എത്രകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു എന്നത് പരിശോധിക്കേണ്ടതാണ്. ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപന്റെ ആരോപണം പരിഹാസ്യമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമവും സംസ്ഥാന സര്‍ക്കാരിന്റെ നിയമവുമാണ് തടസ്സം എന്ന കാര്യം അറിയാത്ത ആളല്ല പ്രതാപന്‍. ഈ വസ്തുതകള്‍ മറച്ചുവെച്ച് ബിജെപിയെകുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിമാത്രമാണ്.

ഒരേസമയം പൂരക്കമ്മറ്റികളോടൊപ്പമാണെന്ന് അവകാശപ്പെടുകയും അതേസമയം സമരം പൊളിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ബിജെപി ഇതില്‍ രാഷ്‌ട്രീയം കാണുന്നില്ല. നാഗേഷ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തൃശൂരിലെ പൂരാഘോഷങ്ങളോട് ഉദാരമായ സമീപനം കാണിക്കണമെന്നാണ് ആവശ്യം. തുടര്‍ന്നും ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ എല്ലാസമരങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കും. താല്‍ക്കാലികമായെങ്കിലും പ്രശ്‌നത്തിന് പരിഹാരമായതില്‍ സന്തോഷമുണ്ടെന്നും നാഗേഷ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.