കണ്ണൂര്‍: കൊച്ചി-മംഗളൂരു-ബംഗളൂരു വാതക പൈപ്പ്‌ലൈനിനുവേണ്ടി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമിയുടെ വില നല്‍കി പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുക്കണമെന്ന്് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം കിടപ്പാടത്തില്‍നിന്നും ആട്ടിയോടിക്കാനാണ് പദ്ധതി വഴി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ നടത്തിയ സമരങ്ങള്‍ക്ക് ജനപിന്തുണ ഉണ്ടായിരുന്നെങ്കിലും മുഖ്യധാര രാഷ്ര്ടീയ പാര്‍ട്ടികള്‍ ഗൗരവകരമായി കാണുന്നില്ല. കോടിക്കകണക്കിന് രൂപയുടെ കോഴ ഈ പൈപ്പ് ലൈന്‍ പദ്ധതിയുടെ പിന്നിലുണ്ട്. ജനപക്ഷ ചിന്തയില്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയമ വിരുദ്ധമായി ആരംഭിക്കാനിരിക്കുന്ന പദ്ധതി വഴി തുച്ഛമായ ഭൂമിയുള്ള പലരും വഴിയാധാരമാവും. കോടികള്‍ മുടക്കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ പണം നല്‍കി സ്ഥലമേറ്റെടുക്കാനും സര്‍ക്കാര്‍ തയാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എ.ഗോപാലന്‍, സെക്രട്ടറി പി.രാമര്‍കുട്ടി, ജില്ലാ കമ്മറ്റിയംഗങ്ങളായ സിറിയക് വര്‍ക്കി, രാജന്‍ പാച്ചപ്പൊയ്‌ക പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ ടി.ഐ.മധുസൂദനന്‍ , എം.കെ.രാജന്‍, കെ.ടി.സഹദുള്ള, പ്രൊഫ.കെ.വി.ദേവസ്യ, കെ.വി.ശശിധരന്‍ പങ്കെടുത്തു.
















