കണ്ണൂര്‍: കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്തുന്നതിന്റെ വേനലില്‍ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ കുടിവെള്ളം കിട്ടാതെ ചാകുന്നത് തടയുന്നതിന്റെയും ഭാഗമായി കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജീവജലം പദ്ധതി ആരംഭിച്ചു. മലബാര്‍ അവെയര്‍നെസ് ആന്‍ഡ് റസ്ക്യു സെന്ററിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ താണയിലെ എസ്എം ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വളപ്പില്‍ പക്ഷികള്‍ക്കു ദാഹമകറ്റാനുള്ള സംവിധാനം ഒരുക്കി. പക്ഷികള്‍ക്കായി മണ്‍ചട്ടികളില്‍ കുടിവെള്ളം നിറച്ചു വയക്കുന്ന പദ്ധതി ഡിഎഫ്ഒ സുനില്‍ പമീഡിയും വിദ്യാര്‍ഥികളും ചേര്‍ന്നു നിര്‍വ്വഹിച്ചു സെന്റ് തെരേസാസ് ടിടിഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലേഖ എ.സി അധ്യക്ഷത വഹിച്ചു. ഡോ. സുഷമ പ്രഭു, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ റാണി ഡേവിഡ്, മഹേഷ് ദാസ്, രാജീഷ് തളാപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: