ഹരിപ്പാട്: കരുവാറ്റ ഊട്ടുപറമ്പ് ജിഷ്ണു വധക്കേസില്‍ മൂന്നു യൂവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കരുവാറ്റ വടക്ക് അഞ്ജലി ഭവനം മനു (26), വടക്കേപറമ്പില്‍ ജയ്ജിത്ത് (24), അശോക് ഭവനത്തില്‍ അഖില്‍ അശോക് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മനുവിനെയും ജയ്ജിത്തിനെയും ഇന്നലെ ഉച്ചക്ക് രണ്ടിന് കായംകുളം റെയില്‍വെ സ്റ്റേഷന് പരിസരത്തു നിന്നും അഖിലിനെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: