സംസ്ഥാനപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
എടത്വ: സംസ്ഥാന പാതയില്‍ വെട്ടുതോട് മുതല്‍ ചക്കുളത്ത്കാവ് ക്ഷേത്ര ജങ്ഷന്‍ വരെയുള്ള പാതയുടെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് വ്യഴാഴ്ച ധര്‍ണ്ണ നടത്തി.
സംസ്ഥാന പാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായാണ് കൊച്ചമ്മനത്ത് ധര്‍ണ്ണ നടന്നത്. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സുക്ഷമ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജിജി തോമസ് പ്രസാദ്, ബിനു ഐസക് രാജു, അജിത്ത് കുമാര്‍ പിഷാരത്ത്, പി.കെ.വര്‍ഗീസ്, ബിനു സുരേഷ്, അനുരൂപ്, ഗോപിനാഥ് ആനന്ദാലയം, പ്രൊഫ.മാത്യൂസ് വര്‍ക്കി, അഡ്വ. ഐസക് രാജു, കെ.വി. മോഹനന്‍, ജോജി.ജെ. വൈലോപ്പള്ളി, കെ.ബിജു, സണ്ണി അനുപമ എന്നിവര്‍ പ്രസംഗിച്ചു.
















