മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു ഇന്ന് ദ്രവ്യ കലശാഭിഷേകവും പഞ്ചലക്ഷ പഞ്ചാക്ഷര ജപയജ്ഞവും നടത്തും. ശ്രീകോവില്‍ നവീകരണ കലശത്തോട് അനുബന്ധിച്ചു നടത്തിയ പഞ്ചകോടി പഞ്ചാക്ഷര ജപയജ്ഞത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണു പഞ്ചലക്ഷ പഞ്ചാക്ഷര ജപയജ്ഞം നടത്തുന്നത്. ഏഴു മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം. മോഹനന്‍ ആരാമം മുഖ്യകാര്‍മ്മികത്വം വഹിക്കും. വെള്ളിയാഴ്ചയാണ് ഉത്സവത്തിനു കൊടിയേറുന്നത്. ആറാട്ടോടെ 26നു സമാപിക്കും.
















