കല്‍പ്പറ്റ: കല്പറ്റ- പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യൂ.ഡി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നും കല്പറ്റ മുന്സിപാലിറ്റിയില് നിന്നും നൂറ് കണക്കിന് ആളുകള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. കല്പറ്റ- പടിഞ്ഞാറത്തറ റോഡ് കുണ്ടും കുഴിയും നിറഞ്ഞു പാടെ തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ് . വര്‍ഷങ്ങളായി ഈ റോഡില്‍ കാര്യമായ നവീകരണ പ്രവര്‍ത്തികളോ അറ്റകുറ്റ പണികളോ നടത്താത്തതിനാല്‍ ജില്ലയിലെ തന്നെ ഏറ്റവും മോശമായ പൊതുമരാമത്ത് റോഡാണിത്. സ്റ്റേറ്റ് ഹൈവെ 54 ല്‍ പെട്ട ഈ റോഡില്‍ കല്പറ്റ മുതല്‍ പടഞ്ഞാറത്തറ വരെയുള്ള 18 കിലോമീറ്റര്‍ റോഡും വലിയ കുഴികള്‍ നിറഞ്ഞ് യാത്ര എറെ ദുഷ്കരമായിരിക്കുകയാണ് . നിത്യവും ആയിരക്കണക്കിന് യാത്രക്കാരും അത്ര തന്നെ വാഹനങ്ങളും യാത്രയ്ക്കു ആശ്രയിക്കുന്ന ഈ റോഡിലെ ഭൂരിഭാഗവും തകര്‍ന്നിട്ടു വര്‍ഷങ്ങളായി . വിദ്യാര്‍ത്ഥികളും രോഗികളും വയോജനങ്ങളും ഇതുമൂലം ഏറെ പ്രയാസപെടുകയാണ്. വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സോളാര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതുമായ ബാണാസുര സാഗര്‍ ഡാം , സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കരളാട് തടാകവും ഈ റോഡിലെ യാത്ര ദുരുതം മൂലം സഞ്ചാരികള്‍ കുറഞ്ഞു നഷ്ടത്തിലാവുന്ന സ്ഥിതിയിലാണുള്ളത്. ജില്ലയിലെ ഏക മാനസികാരോഗ്യ കേന്ദ്രമായ ലൂയിസ് മൗണ്ട് ആശുപത്രി , മത തീര്‍ത്ഥടന കേന്ദ്രങ്ങള്‍ , ഒരു ഡസനോളം വിദ്യാലയങ്ങള്‍ , കേന്ദ്രീയ വിദ്യാലയം, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയെല്ലാം ഈ റോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറയില്‍ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ കിലോമീറ്ററുകളോളം ഈ റോഡിലൂടെ ദുരിത യാത്ര ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് തന്നെ താത്കാലികമായ ഓട്ടയടയ്ക്കല്‍ കൊണ്ട് ഈ റോഡ് ഗതാഗത യോഗ്യമാക്കാന്‍ കഴിയാത്ത ദു: സ്ഥിതിയിലാണ്. ആയതിനാല്‍ മേജര്‍ റിപ്പേര്‍ പ്രവര്്ത്തികള് അടിയന്തിരമായി നടത്തിയും തുടര്‍ന്ന് പൂര്‍ണ്ണമായും റീ ടാര്‍ ചെയ്യാനും വേണ്ട സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ് ഹാജി, കെ.കെ. ഹംസ, പി.പി. ആലി, ശകുന്തള ഷണ്മുഖന്, പി.കെ. അബ്ദു റഹിമാന്‍, എ. സുരേന്ദ്രന്, ജസ്സി ജോണി, കെ. ഹാരിസ്, പി.കെ. മൂസ , ഉസ്മാന് പഞ്ചാര, ഷമീം പാറക്കണ്ടി, ഷീജ ആന്റണി, പനന്തറ മുഹമ്മദ്, , ഗിരിജ സുന്ദരന്‍, സമീറ റഫീഖ്, ആന്‍സി ആന്റണി, സുജാത, ജിനി, ജോണി നന്നാട്ട്, എം.വി. ജോണ്‍, കെ. ഇബ്രാഹിം ഹാജി, സി. മമ്മി, തന്നാനി അബൂബക്കര്‍, പി. ബഷീര്‍, കെ. മമ്മൂട്ടി, സി. മുഹമ്മദ്, പി.പി. അഷ്റഫ്, കുഞ്ഞബ്ദുള്ള ചീരമ്പത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: