ആലപ്പുഴ: ചുങ്കത്തെ ബീവറേജ്‌സ് ഔട്ട് ലെറ്റ് പൂട്ടിനഗരസഭയുടെ നാടകം. ഇന്ന് രാവിലെ 11 മണിയോടെ നഗരസഭാ അധികൃതര്‍ എത്തും മുമ്പേ ബെവ്‌ക്കോയിലെ ജീവനക്കാര്‍ തന്നെ ഗേറ്റ് പൂട്ടി, നഗരസഭാ റവന്യൂ വിഭാഗം പിന്നീട് ഗേറ്റ് സീല്‍ ചെയ്തു. മുപ്പത് ദിവസമായി സമരരംഗത്തുള്ളവരോട് ഒരു കാരണവശാലും ഔട്ട്‌ലെറ്റ് തുറപ്പിക്കില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കി. കുറച്ചു കഴിഞ്ഞപ്പോഴാണ് ഔട്ട്‌ലെറ്റിനുള്ളില്‍ രണ്ട് ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്ന വിവരമറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പൂട്ട്‌വെട്ടിപ്പൊളിച്ചു. നഗരസഭ നിയമപ്രകാരം ഔട്ട്‌ലെറ്റ് സീല്‍ ചെയ്തട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കച്ചവടം നടന്നില്ലെങ്കിലും ഔട്ട്‌ലെറ്റ് നാല് മണി മുതല്‍ തുറന്നിട്ടു. അതേസമയം നഗരസഭയുടെ നടപടിയെ ചോദ്യം ചെയ്ത് ബെവ്‌ക്കോ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് ഇന്നു പരിഗണിക്കും. സമരം നടത്തുന്നവരുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം ആരാണ് നടത്തിയതെന്നാണ് ചര്‍ച്ചയാകുന്നത്.
















