ആലപ്പുഴ: കരുവാറ്റയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കുടിപ്പകയെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്ന് വിവരം. കോട്ടയത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഇവരെ പിടികൂടിയെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കീഴടങ്ങലായിരുന്നു പ്രതികളുടേതെന്നാണ് വിവരം. ആലപ്പുഴ ഭാഗത്തുനിന്നും കാറിലാണ് ഇവരെ കായംകുളം, ഹരിപ്പാട് സ്റ്റേഷനുകളിലെത്തിച്ചത്. ഭരണമുന്നണിയിലെ ഉന്നത നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പോലീസ് നാടകം കളിച്ചതെന്നാണ് ആക്ഷേപം. പ്രതികളുടെ ഫോട്ടോ എടുക്കാന്‍പോലൂം പോലസ് മാദ്ധ്യമപ്രവര്‍ത്തകരെ അനുവദിച്ചതുമില്ല.
















