ചേര്‍ത്തല: ദളിത് കുടുംബത്തിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. പട്ടണക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നാല് തെങ്ങും പുറത്ത്പുഷ്‌ക്കരന്‍ ഭാര്യ രേണുക, മകന്‍ ശ്യാംകുമാര്‍ എന്നിവരാണ് പരിക്കേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പട്ടണക്കാട് പോലീസ് കേസെടുത്തു.
പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മോര്‍ച്ച ആവശ്യപ്പെട്ടു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കണം. മണ്ഡലം പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷനായി. ജില്ല പ്രസിഡന്റ് കെ.ബി. ഷാജി, ടി.പി. രാജേഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
















