തെക്കന്‍ പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കിടങ്ങാം പറമ്പ് ക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര പുറപ്പെട്ടപ്പോള്‍
ആലപ്പുഴ: ഭക്തസഹസ്രങ്ങളുടെ മനസ്സില്‍ ഭക്തിയുടെ കുളിര്‍മഴ പെയ്യിച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളില്‍ ഇന്നലെ തൈപ്പൂയ ക്കാവടി ആടി. ഹരിപ്പാട് മഹാക്ഷേത്രം അടക്കമുള്ള പ്രമുഖ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാംതന്നെ ആയിരക്കണക്കിന് കാവടികളാണ് ആടിയത്. തെക്കന്‍പളനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി എഴുന്നെള്ളിപ്പ് നാലുമണിക്കൂറിലേറെ നീണ്ടുനിന്നു.

തെക്കന്‍പഴനി ക്ഷേത്രത്തിലേക്ക് നടന്ന ശൂലക്കാവടി
കുട്ടികളടക്കം ആയിരക്കണക്കിന് ഭക്തരാണ് കാവടിയെടുത്തത്. പുത്തനമ്പലം ക്ഷേ ത്രം, അമ്പലപ്പുഴ നവരായ്‌ക്കല്‍ ക്ഷേത്രം, കലവൂര്‍ സുബ്രഹ്ണ്യസ്വാമി ക്ഷേത്രം, ഹരിപ്പാട് ക്ഷേത്രം, ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിവിധയിനം കാവടി എഴുന്നെള്ളിപ്പും അഭിഷേകവും നടന്നു. എണ്ണക്കാവടി, ശര്‍ക്കരക്കാവടി, ഭസ്മക്കാവടി, കരിക്ക്, പനിനീര്, പാല്‍, കാവടികള്‍, ശൂലക്കാവടികള്‍ എന്നിവയും ഉണ്ടായിരുന്നു.

അമ്പലപ്പുഴ നവരായ്‌ക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയത്തിന് നടന്ന കാവടിഘോഷയാത്ര അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നു
വ്യാഴാഴ്ച വൈകിട്ട് തന്നെ കാവടിഭക്തര്‍ ക്ഷേത്രങ്ങളില്‍ തമ്പടിക്കുകയും വെളുപ്പിന് ദ്രവ്യങ്ങള്‍ നിറച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് മേളങ്ങളുടെ അകമ്പടിയോടെ പുറപ്പെടുകയും ചെയ്തു. ധാരാളം അറുമുഖ കാവടികളും ഇക്കുറി ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. അമ്മന്‍കുടം, മുത്തുക്കുട, പമ്പമേളം, നാദസ്വരം, തുടങ്ങിയ വാദ്യഘോഷങ്ങളോടെആഘോഷമായാണ് കാവടികള്‍ ആടി ക്ഷേത്രത്തിലെത്തിയത്. പല ക്ഷേത്രങ്ങളിലും രാത്രി ഒന്‍പതു മണി വരെ കാവടിയാട്ടം തുടര്‍ന്നു.
















