മുഹമ്മ: സൈക്കിളില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്‌ക്ക് കാറിടിച്ച് പരിക്കേറ്റു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ആര്യാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പാതിരപ്പള്ളി പാംഫൈബറിന് സമീപം താമസിക്കുന്ന സജീവിന്റെ മകള്‍ സാന്ദ്ര(13)ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയില്‍ പാതിരപ്പള്ളി ജംഗ്ഷനിലാണപകടം. സാന്ദ്ര റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇനോവ കാര്‍ ഇടിക്കുകയായിരുന്നു. തലയ്‌ക്ക് പരിക്കേറ്റ സാന്ദ്രയെ ആദ്യം ആലപ്പുഴ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി.
















