ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയിലെ ഫ്രീസര്‍ പ്രവര്‍ത്തനക്ഷമമായി. തകരാറിലായി മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. താലൂക്കില്‍ അപകടത്തില്‍ മരിക്കുന്നവരുടെയും അജ്ഞാതരുടെയും മൃതദേഹങ്ങളും ഇവിടെയാണ് താല്‍ക്കാലികമായി സൂക്ഷിക്കുന്നത്. പി. തിലോത്തമന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രിയില്‍ ഫ്രീസര്‍ സംവിധാനം ഒരുക്കിയത്. അറ്റകുറ്റപ്പണികളുടെ ചുമതല ഇത് സ്ഥാപിച്ച കമ്പനിക്കാണെങ്കിലും യഥാസമയം ഇവരെ അറിയിക്കാതിരുന്നതാണ് അറ്റകുറ്റപ്പണി വൈകിയതിന് കാരണമെന്നാണ് വിവരം. ഫ്രീസര്‍ സംവിധാനം തകരാറിലായതോടെ അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം സൂക്ഷിക്കുവാന്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു പോലീസ്.
















