പള്ളുരുത്തി: തോപ്പുംപടി സാന്തോം കോളനിയില്‍ ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധ സമരം 14 ദിനം പിന്നിട്ടു. സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരം. തോപ്പുംപടി പ്രധാന റോഡില്‍ സ്ഥിതി ചെയ്തിരുന്ന മദ്യശാലയാണ് മാറ്റി നൂറു കണക്കിന് വരുന്ന കുടുംബങ്ങളുടെ പ്രതിഷേധത്തെ മറികടന്ന് കോളനിയില്‍ തന്നെ സ്ഥാപിക്കാനാണ് നീക്കം. എംഎല്‍എ സംഭവ സ്ഥലം സന്ദര്‍ശിച്ച് മദ്യശാല വരില്ലെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും മദ്യശാല തുറക്കുമെന്ന നിലപാടിലാണ് അധികൃതര്‍.
പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന തൊഴിലാളികളാണ് 24 മണിക്കൂറും സമരവുമായി രംഗത്തുള്ളത്. വിവിധ രാഷ്‌ട്രീയസാമൂഹ്യ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ വിരുദ്ധ സമിതി കൊച്ചി താലൂക്ക് പ്രസിഡന്റ് പി.ആര്‍ അജാമിളനും സമരത്തിനുണ്ട്. പ്രീതി വാസുദേവ്, സിനി പ്രസാദ്, അജിത ആന്റെണി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
















