പള്ളുരുത്തി: മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍ വയോധികനെ മര്‍ദ്ദിച്ചു. കണ്ണമാലി സെന്റ് മേരീസ് ചര്‍ച്ചിനു സമീപം മൂഴിയാക്കല്‍ വീട്ടില്‍ എന്‍.ജി.ജോസഫ് (72) നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട്് മൂന്നോടെ തോപ്പുംപടി കണ്ണമാലി ബസ്സ് സ്‌റ്റോപ്പിനു സമീപത്തെ ബിവറേജില്‍ മദ്യം വാങ്ങാനെത്തിയതായിരുന്നു ഇയാള്‍. പണം സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. നാലു ജീവനാക്കാര്‍ ചേര്‍ന്നാണ് മര്‍ദ്ദനം നടത്തിയത്. മദ്യ കുപ്പി കൊണ്ട് അടിയേറ്റ് ഇയാളുടെ വലത് തോളെല്ല് പൊട്ടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റയാളെ കരുവേലിപ്പടി ഗവ: മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേര്‍ക്കെതിരെ തോപ്പുംപടി പോലീസ് കേസ്സെടുത്തു.
















