Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലി ബൈപ്പാസ് കിറ്റ്‌കോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: കിഫ്ബിയില്‍ ഉള്‍പ്പെടുത്തണമെന്ന് എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 11:25 pm IST
in Ernakulam

അങ്കമാലി:ബൈപാസിന്റെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന കിറ്റുകോ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എംഎല്‍എ റോജി എം.ജോണ്‍ അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിയെക്കുറിച്ചു പഠിക്കുന്നതിനും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും, സാങ്കേതിക വൈദഗ്ധ്യം ഉള്ള ഏജന്‍സിയായ കിറ്റ്‌കോയെ ചുമതലപെടുത്തിയുരുന്നത്. എന്നാല്‍ വളരെ നാളുകളായി ഇത് നീണ്ടുപോയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കണം എന്ന് എംഎല്‍എ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരനെ നേരില്‍കണ്ട് ആവശ്യപ്പെടുകയും മന്ത്രി യുടെ നിര്‍ദ്ദേശപ്രകാരം ആണ് കിറ്റുകോ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതും. കിറ്റ്‌കോ യുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയില്‍ കരയാംപറമ്പ് മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ 5.92 കിലോമീറ്റര്‍ ബെപാസ്സ് രണ്ടു ഘട്ടങ്ങളിലായിട്ട് നടപ്പിലാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കരയാംപറമ്പ് മുതല്‍ അങ്കമാലി റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള 3.11 കിലോമീറ്റര്‍ ആദ്യഘട്ടവും ബാക്കി വരുന്ന 2.81 കിലോമീറ്റര്‍ രണ്ടാം ഘട്ടവുമാണ്. ആദ്യഘട്ടത്തിന്റെ സ്ഥലം ഏറ്റെടുപ്പിനായി 153 കോടി രൂപയും നിര്‍മ്മാണ ചെലവായി 210 കോടിരൂപയും മറ്റു അനുബന്ധ ചിലവുകളുമുള്‍പ്പെടെ മൊത്തം 385.62 കോടി രൂപ ചിലവാണ് കണക്കാക്കുന്നത്. ഈ അലൈന്‍മെന്റ് പ്രകാരം 11 കെട്ടിടങ്ങള്‍ മാത്രമാണ് നീക്കം ചെയ്യേണ്ടതായി വരുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ ചെലവ് കണക്കാക്കിയിരിക്കുന്നത് 334 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും അങ്കമാലി ബൈപാസ്സിന് ഇതുവരെയും ഭരണാനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം സംബന്ധിച്ച് റോജി എം.ജോണ്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്റ്റ്ക്ട്ര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴിയാണ് സംസ്ഥാനത്തു പുതിയ റോഡുകളും, പാലങ്ങളും,ബൈപാസ് പദ്ധതികളും നടപ്പിലാക്കുന്നത്. കിഫ്ബിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചിട്ടുള്ള ഡിപിആര്‍ ആണ് ഇപ്പോള്‍ കിറ്റുകോ സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് അങ്കമാലി ബെപാസ്സ് കിറ്റ്‌കോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില് ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയപാത 47 ഉം, എംസി റോഡും സംഗമിക്കുന്ന അങ്കമാലിയില്‍ ഗതാഗത കുരുക്ക് അതീവ രൂക്ഷമാണ്, പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാലടിയും, മലയാറ്റൂരും ഉള്‍പ്പെടുന്ന അങ്കമാലി പ്രദേശം അന്തര്‍ദേശീയ വീമാനത്താവളം, മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയാണ് അങ്കമാലി ബൈപ്പാസ് കേവലം അങ്കമാലിക്കാരുടെ വിഷയം മാത്രമായി കാണാതെ ഇതിലൂടെ കടന്നു പോകുന്ന ലക്ഷകണക്കിന് യാത്രക്കാരുടെ വിഷയമായിക്കണ്ടു അടിയന്തിര പ്രാധാന്യത്തോടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.