കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം ഉദയം പേരൂര്‍ പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു. പ്ലാന്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
ആംബുലന്‍സ് സേവനവും സേഫ്റ്റി ഓഫിസര്‍മാരുടെ സേവനവും മുഴുവന്‍ സമയവും ഉറപ്പാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടുന്നു. കഴിഞ്ഞ ദിവസം പൊളളലേറ്റ തൊഴിലാളിയെ ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും തൊഴിലാളികള്‍ പരാതി പറയുന്നു.
















