Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജേക്കബ് തോമസിനെ നീക്കണം: ചീഫ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 12:24 am IST
in Kerala

മുഖ്യമന്ത്രി നിയമോപദേശം തേടി

തിരുവനന്തപുരം: ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി കേസ് എടുക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയറക്ടറുടെ ഓഫീസിലേക്ക് നിയമോപദേശത്തിനായി അയച്ചിരിക്കുകയാണ്.

ജേക്കബ് തോമസിന്റെ പേരില്‍ ഐഎഎസുകാരും ഐപിഎസുകാരും തമ്മില്‍ തുടങ്ങിയ തര്‍ക്കം രൂക്ഷമായി തുടരുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വിജിലന്‍സ് അനാവശ്യമായി കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നായിരുന്നു അവരുടെ ആക്ഷേപം. ഇതിന്റെ പേരില്‍ ഐഎഎസുകാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധത്തിന് ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറി. എങ്കിലും പോര് രൂക്ഷമായി നിലനില്ക്കുകയാണ്.

2011-12 കാലത്ത് ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ സംസ്ഥാന ഖജനാവിന് 15 കോടിരൂപയുടെ നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ധനവകുപ്പ് സെക്രട്ടറി ഡോ കെ.എം. അബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് ചീഫ്‌സെക്രട്ടറിക്ക് നല്‍കിയത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്നും ചീഫ്‌സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ധന, പൊതുഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ടെന്‍ഡര്‍ വിളിക്കാതെ, ആഭ്യന്തര പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞിട്ടാണ് വിദേശ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയത്. ഇതിനായി വസ്തുതകള്‍ മറച്ചുവച്ച് വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ വഞ്ചിച്ചു. അങ്ങനെയുള്ള സാഹചര്യത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോര. മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിച്ച് പോലീസ് അന്വേഷണം തന്നെ വേണമെന്നും ചീഫ്‌സെക്രട്ടറി ശുപാര്‍ശ ചെയ്യുന്നു.

കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടു നടന്നെന്ന സത്യന്‍ നാറാവൂര്‍ എന്നയാള്‍ നല്‍കിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ജേക്കബ് തോമസ് ഗുരുതരവീഴ്ച വരുത്തി. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ തുടങ്ങി മൂല്യനിര്‍ണയത്തിലും അംഗീകരിക്കലിലും സര്‍ക്കാര്‍ സമ്മതം തേടിയതിലും ഒക്കെ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ മൂന്നിനാണ് കെ.എം. അബ്രഹാം ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദിന് റിപ്പോര്‍ട്ട് നല്‍കിയത്. ജേക്കബ് തോമസിനെ മാറ്റണമെന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിലെത്തി. മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന് രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക് ഡിസംബര്‍ അവസാനം ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചു. ജനുവരി 20 ഓടെ മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ജനറലിന്റെ ഉപദേശത്തിനായി ഫയല്‍ അയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.