Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരട് മാന്വല്‍ ഡ്രഡ്ജിങ് നയം;  സഹകരണ സംഘങ്ങളെ ഇല്ലാതാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 10:17 pm IST
in Kerala

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച കരട് മാന്വല്‍ ഡ്രഡ്ജിങ് നയം ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ ഇല്ലായ്‌മ ചെയ്യും.

സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ചാനലിന്റെയും ബേസിനിന്റെയും ആഴം നിലനിര്‍ത്തുന്നതിനും ഇതില്‍ നിന്ന് ലഭിക്കുന്ന മണല്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനുമാണ് പുതിയ ഡ്രഡ്ജിംങ് നയം രൂപീകരിച്ചത്.

ഓപ്പണ്‍ ടെണ്ടര്‍ മുഖാന്തരം തെരഞ്ഞെടുക്കുന്ന സഹകരണ സംഘങ്ങളാണ് 2010 മുതല്‍ വിവിധ തുറമുഖങ്ങളില്‍ മാന്വല്‍ ഡ്രഡ്ജിങ് നടത്തിവരുന്നത്.

കാസര്‍കോട്, മഞ്ചേശ്വരം, അഴീക്കല്‍, നീലേശ്വരം. തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നീ ഒന്‍പത് തുറമുഖങ്ങളിലാണ് മാന്വല്‍ ഡ്രഡ്ജിങ്ങ് നടക്കുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സഹകരണ സംഘങ്ങളെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഡ്രഡ്ജിങ്ങ് അനുമതി ലഭിക്കുക.

സഹകരണ സംഘങ്ങളില്‍ ഡ്രഡ്ജിങുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡ്രഡ്ജിങ് അനുമതി നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട സഹകരണ സംഘങ്ങളുടെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യുകയോ അത്തരം സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നതിന് പകരം സഹകരണ സംഘങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.

സഹകരണമേഖലയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഡ്രഡ്ജിങ് മേഖലയില്‍ ജോലി ചെയ്യുന്ന ആയിരങ്ങള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. മാന്വല്‍ ഡ്രഡ്ജിങിന്റെ ഭാഗമായി ഏകദേശം അന്‍പത് കോടി രൂപയുടെ മണലിന്റെ വിറ്റുവരവുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുതിയ നയം നടപ്പിലായാലും തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ഡ്രഡ്ജിങ് നടത്താതെ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ഡ്രഡ്ജിങിന് സബ് ടെണ്ടര്‍ നല്‍കാനാണ് സാധ്യത.

ഫലത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടപ്രകാരം അവരുടെ സ്വന്തക്കാരുടെയോ സ്വകാര്യ കുത്തകകളുടെയോ കൈകളിലേക്ക് മാന്വല്‍ ഡ്രഡ്ജിങ് എത്തിച്ചേരും. വ്യാപകമായ അഴിമതിക്കും ക്രമക്കേടിനുമാണ് ഇത് വഴിവെക്കുക.

ഇടത്തരം തുറമുഖങ്ങളില്‍ മണല്‍ ഖനനം നടത്തി വിപണനം ചെയ്യുന്നതിന് സഹകരണ സംഘങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനികള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നു. തുറമുഖങ്ങളില്‍ മണല്‍ ഖനന, ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി 2016 നവംബര്‍ എട്ടിനാണ് ടെണ്ടര്‍ വിളിച്ച് കൊണ്ട് പോര്‍ട്ട് ഡയരക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിക്ഷേപം നടത്താന്‍ യോഗ്യതയുള്ള കമ്പനികള്‍ക്കോ കണ്‍സോര്‍ഷ്യം ഓഫ് കമ്പനികള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് വിജ്ഞാപനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

സഹകരണ സംഘങ്ങളെ ഒഴിവാക്കി വന്‍കിട കുത്തകകള്‍ക്ക് തുറമുഖങ്ങള്‍ തീറെഴുതുവാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നിലപാടിന് പിന്നിലെന്ന് വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് ഈ നീക്കം പിന്‍വലിച്ചത്. ഈ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാന്വല്‍ ഡ്രഡ്ജിങിന് അനുമതി നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.