Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് സഹായം ഉറപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:53 pm IST
in Kerala

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ അശ്രദ്ധയോ ഓപ്പറേഷന്‍ തീയേറ്ററിലെ അപാകതകളോ മെഡിക്കല്‍ സയന്‍സിലെ പിഴവുകളോ കാരണം വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഇത്തരം കുഞ്ഞുങ്ങളെ രക്ഷകര്‍ത്താക്കളുടെ മാത്രം ബാധ്യതയാക്കി അവഗണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകളില്‍ ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ അനിവാര്യമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം.

എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന പ്രസവത്തിനിടയിലെ വീഴ്ചയെ തുടര്‍ന്ന് നവജാത ശിശുവിന് സെറിബ്രല്‍ പാള്‍സി ബാധിച്ച സംഭവത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മലപ്പുറം സ്വദേശിനിയുടെ പ്രതികരണശേഷി നഷ്ടപ്പെട്ട കുഞ്ഞിന്റെ തുടര്‍ചികിത്സയ്‌ക്ക് സര്‍ക്കാര്‍ അടിയന്തര സമാശ്വാസനടപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയും ഭര്‍ത്താവും പട്ടികജാതിക്കാരും കൂലിപ്പണിക്കാരുമാണ്. കുഞ്ഞിന് തുടര്‍ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തുന്നതിന് അശക്തരായ ഇവര്‍ വിവിധ അധികാരസ്ഥാനങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ്, സാമൂഹ്യനീതി, പട്ടികജാതി വകുപ്പ് ഡയറക്റ്റര്‍മാരും കളക്ടറും അവരുടെ ചുമതല നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നവജാതശിശുവിന് സെറിബ്രല്‍ പാള്‍സിയുണ്ടാകാനുള്ള കാരണം മെഡിക്കല്‍ ബോര്‍ഡിന് കണ്ടെത്തായില്ല. മെഡിക്കല്‍ സയന്‍സിലെ അവിചാരിത സാധ്യതയെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ജീവിതാവസാനം വരെ കുഞ്ഞ് ചലനമില്ലാതെ കിടക്കേണ്ടിവരുമെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്‌ദ്ധര്‍ പറഞ്ഞതായി പരാതിയിലുണ്ട്. പ്രസവസമയത്ത് കൃത്യമായി ഡോക്ടറെ കണ്ടുകൊണ്ടിരുന്ന തന്നോട് ഒരുഘട്ടത്തിലും കുഞ്ഞിന് ഇത്തരമൊരു കുഴപ്പമുള്ളതായി ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങള്‍ ആവശ്യമെങ്കില്‍ ഉന്നതതല പുനരനേ്വഷണത്തിന് വിധേയമാക്കണം.

‘വികലാംഗര്‍’ അംഗപരിമിതരാക്കണം

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ അംഗപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഇരിപ്പിടങ്ങള്‍ക്ക് മുകളില്‍ വികലാംഗര്‍ എന്ന് എഴുതിയിരിക്കുന്നത് അംഗപരിമിതര്‍ എന്നാക്കി മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളില്‍ അംഗപരിമിതര്‍ എന്നാണ് എഴുതാറുള്ളതെന്നും സ്വകാര്യ ബസുകള്‍ ഇതേ മാതൃക പിന്തുടരാത്തത് അവഹേളനപരമാണെന്നും അരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സമൂഹത്തിലെ വിഭിന്നശേഷിക്കാരുടെ മനുഷ്യാവകാശങ്ങളെ സാനുഭാവം പരിഗണിക്കണമെന്ന് കമ്മീഷന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സി.സി. സുരേഷ് ചെമ്മനാടന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.