Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവിച്ചിരുന്നപ്പോഴും പല്ലാവൂരിനെ സര്‍ക്കാര്‍ അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 07:17 pm IST
in Kerala

തിരുവനന്തപുരം: വാദ്യകലയുടെ കുലപതിയായിരുന്ന പല്ലാവൂര്‍ അപ്പുമാരാരെ ജീവിച്ചിരുന്നപ്പോഴും ഇടതു സര്‍ക്കാര്‍ അപമാനിച്ചു. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പരിപാടിക്ക് ക്ഷണിച്ചുവരുത്തിയിട്ട് പ്രതിഫലം നല്‍കാതെ അപമാനിച്ചുവിട്ടത്.

നായനാര്‍ മന്ത്രിസഭ കൊട്ടിഘോഷിച്ച് നടത്തിയ മാനവീയം എന്ന ധൂര്‍ത്തിലായിരുന്നു പല്ലാവൂരിനെ കണ്ണീരോടെ മടക്കിയത്. സംസ്ഥാനത്തിനു പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരെയും പങ്കെടുപ്പിച്ചാണ് 2000 ല്‍ മാനവീയം സാംസ്‌ക്കാരിക പരിപാടിക്ക് തലസ്ഥാനത്ത് സര്‍ക്കാര്‍ വേദിയൊരുക്കിയത്. പണ്ഡിറ്റ് രവിശങ്കര്‍, സക്കീര്‍ ഹുസൈന്‍, ഉസ്താദ് അലി അക്ബര്‍ ഖാന്‍ തുടങ്ങിയ വാദ്യകലയിലെ മഹാരഥന്മാര്‍ക്കൊപ്പം പല്ലാവൂരിനെയും ക്ഷണിച്ചുവരുത്തി. അന്ന് സാംസ്‌ക്കാരിക മന്ത്രി ടി.കെ രാമകൃഷ്ണനായിരുന്നെങ്കിലും പരിപാടിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് അന്ന് നിയമസഭാ സാമാജികന്‍ പോലുമല്ലാത്ത എം.എ ബേബിയായിരുന്നു.

ധൂര്‍ത്തിന്റെ കുംഭമേളയായ മാനവീയത്തില്‍ ഇതര സംസ്ഥാന കലാകാരന്മാര്‍ക്ക് പണം വാരിക്കോരിയാണ് നല്‍കിയത്. പണ്ഡിറ്റ് രവിശങ്കറിന് എട്ട് ലക്ഷം, സക്കീര്‍ ഹുസൈന് 2.50 ലക്ഷം, ഉസ്താദ് അലി അക്ബര്‍ ഖാന് നാല് ലക്ഷം എന്നിങ്ങനെയായിരുന്നു യാത്രാ ചെലവും താമസവും ഭക്ഷണവും കഴിച്ചുള്ള പ്രതിഫലം. എന്നാല്‍ നമ്മുടെ ക്ഷേത്രകലകളുടെ പ്രമാണിയായ പാലക്കാട്ടുകാരന്‍ പല്ലാവൂരിന് സര്‍ക്കാര്‍ കനിഞ്ഞത് വെറും 2000 രൂപ.

വാദ്യകുലപതിയായ പല്ലാവൂര്‍ അപ്പുമാരാരെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ക്ഷണിച്ചുവരുത്തിയത്.

തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈനും സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കറിനുമൊപ്പം ഇടക്കയില്‍ താള വിസ്മയം തീര്‍ത്ത് പല്ലാവൂര്‍ ആസ്വാദകരെ അന്ന് അമ്പരപ്പിച്ചിരുന്നു. മേളത്തിരിയണച്ച് വാദ്യകലാകാരന്മാരെ യാത്രയാക്കുമ്പോഴാണ് സംഘാടകരോട് പല്ലാവൂര്‍ പുരസ്‌ക്കാരത്തെ കുറിച്ച് ആരാഞ്ഞത്. മാനവീയത്തിന്റെ സമാപന ദിവസം നല്‍കാമെന്നുപറഞ്ഞ് പാലക്കാട്ടേക്കുള്ള യാത്രാചിലവായി 2000 രൂപ നല്‍കി പല്ലാവൂര്‍ അപ്പുമാരാരെന്ന അതുല്യ പ്രതിഭയെ അന്നവര്‍ മടക്കിവിട്ടു. പ്രതിഫലവും പുരസ്‌ക്കാരം നല്‍കാത്തതില്‍ പല്ലാവൂരിന് സങ്കടമില്ലായിരുന്നു. പക്ഷേ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തി അപമാനിച്ചതില്‍ ആ ഹൃദയം തേങ്ങി.

മാനവീയം പരിപാടികള്‍ക്കായി 25 ലക്ഷമാണ് അന്ന് ഖജനാവില്‍നിന്ന് പൊടിച്ചത്. പല്ലാവൂരിനെ പോലെ പ്രതിഭാശാലിയായ കലാകാരന് അര്‍ഹിക്കുന്ന ആദരവും പ്രതിഫലവും നല്‍കാത്തത് വിവാദമായി. വിവിധ തുറകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ മാനവീയം സംഘാടകര്‍ വെട്ടിലായി. തുടര്‍ന്ന് തൃശൂരിലെ സംഗീത നാടക അക്കാദമി സെക്രട്ടറിയുടെ കയ്യില്‍ ഒരു മൊമെന്റോ പഴമ്പാലക്കോടുള്ള പല്ലാവൂരിന്റെ വസതിയിലേക്ക് കൊടുത്തുവിട്ടു. അധിക്ഷേപിച്ചവരുടെ ആദരവ് വേണ്ടെന്നു പറഞ്ഞ് പല്ലാവൂര്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അര്‍ഹിച്ചതൊന്നും കിട്ടാതെ കാല യവനികയ്‌ക്കുള്ളില്‍ മറഞ്ഞ ആ അനശ്വര കലാകാരന്റെ സ്മരണയ്‌ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരവും ഇപ്പോള്‍ ആര്‍ക്കും നല്‍കാതെ സര്‍ക്കാര്‍ പകപോക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.