തിരുവനന്തപുരം: ലോ അക്കാദമി സമരം ഇന്ന് ഇരുപത്തിനാലാം ദിവസത്തിലേക്ക്. സമരം ഒത്ത് തീര്‍പ്പാക്കാനായി ജില്ലാ ഭരണകൂടം ഇടപെട്ട് നടത്തിയ ചര്‍ച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.
എഡിഎം ജോണ്‍ വി. സാമുവലിന്റെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ച നടത്തിയത്. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും പുറത്താക്കിയുള്ള മിനുട്ട്‌സ് ഹാജരാക്കിയാലേ ചര്‍ച്ചക്കുള്ളൂ എന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. ഇന്നും അനുരഞ്ജന ചര്‍ച്ചകള്‍ തുടരും .
അതേസമയം പ്രശ്‌നത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന ആവശ്യവും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. സ്ഥലം എംഎല്‍എ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബിജെപി നേതാവ് വിവി രാജേഷും അനിശ്ചിതകാല സമരം തുടരുകയാണ് .
















