Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭ മുതല്‍ ഐക്യരാഷ്‌ട്രസഭ വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:19 pm IST
in Kerala

ഒരു രാഷ്‌ട്രീയക്കാരന് നേടാന്‍ കഴിയാവുന്ന സര്‍വമേഖലയേയും കീഴടക്കിയ നേതാവാണ് ഇ.അഹമ്മദ്. രാഷ്‌ട്രീയമായ വിയോജിപ്പുള്ളവരുടെ പോലും ആദരവും ബഹുമാനവും സ്വീകരിക്കാനും തിരിച്ചുനല്‍കാനും അദ്ദേഹത്തിന് സാധിച്ചു. കണ്ണൂര്‍ നഗരസഭാംഗവും ചെയര്‍മാനുമായി ജനാധിപത്യസംവിധാനത്തില്‍ കാലുറപ്പിച്ച ഇ.അഹമ്മദ് എംഎല്‍എ, സംസ്ഥാനമന്ത്രി, പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം.

ഐക്യരാഷ്‌ട്രസഭയില്‍ പത്തുതവണ പ്രതിനിധീകരിച്ച അഹമ്മദ് ഭാരതത്തിന്റെ നിലപാടുകളെ ശക്തിയുക്തം അവതരിപ്പിച്ചു. പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്‌പേയിയാണ് അഹമ്മദിന് കൂടുതല്‍ അവസരം നല്‍കിയത്. അറബ് രാജ്യങ്ങളുമായി ഭാരതത്തിന് നല്ല ബന്ധം സ്ഥാപിക്കാനും അദ്ദേഹം പ്രയത്‌നിച്ചു.

മുസ്ലീംവര്‍ഗീയ രാഷ്‌ട്രീയത്തിന്റെ നേതാവെന്ന നിലയില്‍ ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. അതില്‍ ഒന്നാമത്തേത് മാറാട് സംഭവത്തെ തുടര്‍ന്നാണ്. മാറാട് എട്ടുപേരെ ഏകപക്ഷീയമായി വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം പൂട്ടിസീല്‍ ചെയ്ത പള്ളിയുടെ പൂട്ട് പൊളിച്ച് അനുയായികളോടൊപ്പം അകത്ത് കയറിയതാണത്. ചോരപുരണ്ട ആയുധങ്ങള്‍ മാറ്റാനും തറകഴുകി തെളിവുകള്‍ നശിപ്പിക്കാനും ഇ.അഹമ്മദ് നേതൃത്വം നല്‍കിയത് ഏറെ വേദനയുണ്ടാക്കിയതാണ്. മന്ത്രിയായിരിക്കെ കരിമ്പട്ടികയില്‍പ്പെട്ട രണ്ട് കുവൈറ്റികളെ ഔദ്യോഗികമായി സ്വീകരിച്ച് കേരളമാകെ സന്ദര്‍ശനത്തിന് സൗകര്യമൊരുക്കി എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നിരുന്നാലും മതമോ രാഷ്‌ട്രീയമോ നോക്കാതെ നിയമസഭയിലും മറ്റും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്. അതിലൊന്നാണ് ശ്രീവരാഹത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അദ്ദേഹം നിയമസഭയിലെത്തിച്ചത്.

പട്ടാപ്പകലാണ് ഹരി എന്ന പ്രവര്‍ത്തകനെ മാര്‍ക്‌സിസ്റ്റുകാര്‍ കൊന്നത്. ഈ പ്രശ്‌നം വളരെ ഗൗരവപൂര്‍വ്വം സഭയില്‍ അഹമ്മദ് അവതരിപ്പിച്ചപ്പോള്‍ ‘ആര്‍എസ്എസുകാരനെ താങ്ങിക്കോ’ എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രതികരണം. ബിജെപി നേതാവ് കെ.ജി.മാരാര്‍ അന്തരിച്ചപ്പോള്‍ അഹമ്മദ് നല്‍കിയ കുറിപ്പില്‍ രേഖപ്പെടുത്തിയത് ഇങ്ങിനെയാണ് ”ബാബറി മസ്ജിദിന്റെ പേരില്‍ കേരളത്തില്‍ സാമുദായിക സംഘര്‍ഷം നിലനിന്നിരുന്ന കാലത്ത് മാരാരെ തീവണ്ടിയില്‍ കണ്ട സന്ദര്‍ഭം ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്തതാണ്.

തിരുവനന്തപുരത്ത് നടന്ന വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ആ പ്രദേശം സന്ദര്‍ശിച്ചശേഷം, മലബാര്‍ എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്നു ഞാന്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ട്രെയിന്‍ എത്തി പത്രങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന മാരാര്‍ എന്റെ അടുത്തുവന്നു. ഞങ്ങളുടെ സംസാരം തിരുവനന്തപുരത്ത് നടന്ന വര്‍ഗീയകലാപത്തെക്കുറിച്ചു തന്നെയായിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിച്ചിരുന്ന ശക്തികളെക്കുറിച്ചുള്ള മുസ്ലീം ലീഗിന്റെ പ്രസ്താവനകള്‍ താന്‍ സ്വാഗതം ചെയ്യുന്നതായി മാരാര്‍ വെട്ടിത്തുറന്നുപറഞ്ഞു. അന്നത്തെ ഐഎസ്എസ് നേതാവ് അബ്ദുള്‍ നാസറിനെ കാണാന്‍ ആശുപത്രിയില്‍ പോയ കാര്യം ഇതിനിടയില്‍ മാരാര്‍ പറഞ്ഞു. അത് എനിക്ക് പുതിയ ഒരറിവ് തന്നെയായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടന്ന അയാളെ കാണാന്‍ കെ.ജി.മാരാര്‍ പോവുക! അന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ അങ്ങനെ ചിന്തിക്കുവാന്‍ കഴിയുമായിരുന്നില്ല. (ആര്‍എസ്എസാണ് സ്‌ഫോടനത്തിനുത്തരവാദി എന്നായിരുന്നു ഐഎസ്എസുകാരുടെ ആരോപണം).

ഉടന്‍ തന്നെ ഞാന്‍ ചോദിച്ചു: ”അബ്ദുള്‍ നാസറിനെ സന്ദര്‍ശിച്ചതില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ?” ”നിശ്ചയമായും” എന്നായിരുന്നു മാരാരുടെ മറുപടി. ചോദ്യഭാവത്തിലിരിക്കുന്ന എന്നെ നോക്കി മാരാര്‍ തുടര്‍ന്നു: ”അയാളുടെ പോക്കിനോട് ഞങ്ങള്‍ക്ക് ശക്തമായ എതിരഭിപ്രായവും പ്രതിഷേധവുമാണുള്ളത്. പക്ഷേ അദ്ദേഹത്തെ ആക്രമിച്ചതാണെങ്കില്‍ അത് ആരാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അക്രമം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ല. ഇങ്ങനെയുള്ള അക്രമം തുടങ്ങിയാല്‍ അത് എവിടെച്ചെന്നവസാനിക്കും എന്ന ഭയം ഞങ്ങള്‍ക്കുമുണ്ട്. മരാരുടെ ഹൃദയം തുറന്നുള്ള ഈ വാക്കുകളില്‍ എനിക്കേറെ മതിപ്പുതോന്നി. ”അഹമ്മദിന് എന്നോടും എനിക്ക് അഹമ്മദിനോടും ആശയപരമായി അഭിപ്രായവ്യത്യാസമുണ്ട്.

നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ സായുധസമരത്തിന് നില്‍ക്കുന്നവരല്ല. ഞങ്ങളുടെ നിലപാടും മറിച്ചല്ല. അക്രമം തുടങ്ങിയാല്‍ അത് തീരുകയുമില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ആയുധമേന്തിയാല്‍ അത് താഴെവയ്‌ക്കാന്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ടാണ് ഞാന്‍ അയാളെ കാണാന്‍ പോയത്.”

കെ ജി മാരാരെക്കുറിച്ചുള്ള അഭിപ്രായം അഹമ്മദ് സാഹിബ് പലകുറി ഈ ലേഖകനോട് ആവര്‍ത്തിച്ചിട്ടുണ്ട്. രാഷ്‌ട്രീയത്തിലുപരി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും അത് ഏത് തിരക്കിനിടയിലും പ്രകടിപ്പിക്കാനും മടിയില്ലാത്തതല്ലോ മനുഷ്യനും ജനനേതാവുമായിരുന്നു ഈ അഹമ്മദ് എന്ന് നിസ്സംശയം പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.