ഡിജിറ്റല്‍ ഇടപാടുകള്‍ക്കും സ്ത്രീ ശാക്തീകരണത്തിനുമാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഒരോരുത്തരുടെയും സ്്വപനസാക്ഷാത്ക്കരത്തിനുളള നടപടികള്‍ ബജറ്റിലുണ്ട്. പാവെപ്പട്ടവരുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ജെയ്റ്റ്‌ലി അവതരിപ്പച്ച ബജറ്റെന്നും മോദി വ്യക്തമാക്കി.
വനിതകള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുളളതാണ് ബജറ്റെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ.രാഷ്‌ട്രീയത്തില്‍ സുതാര്യതകൊണ്ടുവരുമെന്ന വാഗ്ദാനം മോദി ബജറ്റിലുടെ സാക്ഷത്ക്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ട്രെയിനും ബജറ്റും തമ്മില്‍ ബന്ധമില്ല: സുരേഷ് പ്രഭു
ബജറ്റില്‍ പുതിയ ട്രെയിനുകളെപ്പറ്റി പരാമര്‍ശമില്ലെന്നാണ് പൊതുപരാതി. എന്നാല്‍ പുതിയ ട്രെയിനുകളും ബജറ്റും തമ്മില്‍ ഒരു ബന്ധവുമില്ല. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
















