Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ സമരം :നടപടി കൊടിയുടെ നിറം നോക്കിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 11:00 pm IST
in Kerala

കൊച്ചി: വിദ്യാര്‍ത്ഥി സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി. കൊടിയുടെ നിറം നോക്കിയാണോ സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക്കിന് പോലീസ് സംരക്ഷണം തേടി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. അഞ്ച് മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥി സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളും, അറസ്റ്റിലായവരുടെ വിവരങ്ങളും അറിയിക്കാന്‍  ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി വി. വിലാസചന്ദ്രന്‍ നായര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎംസിടി പോളിടെക്നിക്ക് കോളജിലെ അതിക്രമങ്ങളില്‍ കേസെടുത്തതല്ലാതെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് വിശദീകരിച്ചില്ല. തിരുവനന്തപുരം ലോ അക്കാദമിയില്‍ 200 എസ്എഫ്‌ഐക്കാര്‍ക്കെതിരെയും തിരിച്ചറിയാവുന്ന മറ്റുള്ളവര്‍ക്കെതിരെയും രണ്ടു കേസുകളെടുത്തെന്ന് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിട്ടില്ല.

തുടര്‍ന്നാണ് കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്.  വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ചു വരുത്താന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍, എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരമുഖത്തുണ്ടെന്നും അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച വിവരങ്ങളറിയിക്കാന്‍ നിര്‍ദ്ദേശിച്ചു.

അഞ്ചു കോളജുകളാണ് സംരക്ഷണം തേടിയതെന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മേഖലാ എഡിജിപിമാര്‍ക്കും ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. മറ്റക്കര ടോംസ് കോളജിലെ അക്രമസംഭവങ്ങളില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

കെഎംസിടി പോളിടെക്‌നിക്ക് കോളേജില്‍ ഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐയുടെ ജില്ലാ നേതാവ് സക്കീറാണ് ഒന്നാം പ്രതി. നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നാണ് ഈ കോളജില്‍ സമരം തുടങ്ങിയത്. ഇവിടെ മതിയായ പോലീസ് സംരക്ഷണം നല്‍കി. ഇതേ കാമ്പസിലെ മൂന്ന് കോളജുകള്‍ക്കും സംരക്ഷണം ഉറപ്പാക്കി. നെഹ്‌റു കോളജിലെ സമരങ്ങളുമായി ബന്ധപ്പെട്ട് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 75 പേര്‍ ചേര്‍ന്ന് പോലീസ് വാഹനം കത്തിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് കെട്ടിടം അടിച്ചു തകര്‍ത്തു. മുന്നൂറോളം യുവമോര്‍ച്ച പ്രവത്തകര്‍ ഉപരോധ സമരം നടത്തി. ഇതുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പോലീസ് കേസെടുത്തു, സത്യവാങ്മൂലം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.