കണ്ണൂര്‍: മധ്യവേനല്‍ അവധിക്കുശേഷം ജൂണ്‍ ആദ്യവാരത്തില്‍ നടക്കേണ്ട പ്രിന്‍സിപ്പല്‍ മാരുടെയും അധ്യാപകരുടെയും ഉദ്യോഗകയറ്റം സ്ഥലം മാറ്റം എന്നിവ ഇത്തണവയും നടക്കില്ലെന്ന് സൂചന. ഇതിനായുള്ള അപേക്ഷ ജനുവരിയില്‍ ക്ഷണിച്ചാലേ നടപടി ക്രമം പൂര്‍ത്തിയാകൂ. ഫെബ്രൂവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണം. മാര്‍ച്ച് മാസത്തില്‍ സംശയനിവാരണവും വ്യക്തതയും വരുത്തണം. മാര്‍ച്ച് 31ന്റെ റിട്ടയര്‍മെന്റ് ഒഴിവുകള്‍ കൂടി കണക്കിലെടുത്ത് മെയ് ആദ്യവാരം ഉത്തരവിറങ്ങണം. പ്രിന്‍സിപ്പാള്‍മാര്‍ മെയ് 15നകം ചാര്‍ജ്ജെടുക്കണം. അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് ഇതിന് ശേഷം ജൂണില്‍ നടപ്പിലാക്കാന്‍ കണക്കിന് ഇറങ്ങണം. ജൂണ്‍ 1ന് തന്നെ പുതിയ സ്ഥലത്ത് ജോലിയില്‍ ചേരാനാകണം. മാര്‍ച്ച് 31ന് അധ്യാപകരുടെ റിട്ടയര്‍മെന്റ് വെച്ചിരിക്കുന്നത് തന്നെ വദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കാതിരിക്കാനാണ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹെഡ്മാസ്റ്റര്‍മാര്‍ അധ്യാപക സ്ഥലം മാറ്റം ഇങ്ങനെ നടക്കുമ്പോള്‍ ഹയര്‍സെക്കണ്ടറിയില്‍ ഇങ്ങനെ നടക്കാത്തത് കെഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാണോയെന്നും സംശയിക്കുന്നതായി പിജി ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.വി.എ.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.വത്സന്‍, ആവണാംകുഴി വിജയന്‍, എസ്.ബേബി ശാന്ത, എം.കെ.മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















