Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നുണക്കഥകളുടെ കമ്യൂണിസ്റ്റ് ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:40 pm IST
in Vicharam

കള്ളം പറഞ്ഞ് പ്രചരിപ്പിച്ച് എത്രകാലം കേരളത്തിലെ സിപിഎം രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തും? എത്രകാലം കൂടി അവരുടെ കാലാളുകളും അനുഭാവികളും ഈ നുണപ്രചാരണങ്ങളെ പിന്തുടരും? സിപിഎം നേതൃത്വം ആലോചിച് മറുപടി പറയേണ്ടൊരു രാഷ്‌ട്രീയ ചോദ്യമാണിത്.

അക്രമരാഷ്‌ട്രീയവും അസഹിഷ്ണുതയും ആ പാര്‍ട്ടി കൈവിടേണ്ട കാലം കഴിഞ്ഞു. ആശയപരമായ പോരാട്ടങ്ങളെ വാളെടുത്ത് തീര്‍ക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനത്തിന് പൊതുജനം കല്‍പ്പിച്ചു നല്‍കുന്നൊരു ഇടമുണ്ടെന്ന് അനുഭവംപോലും അവരെ പഠിപ്പിക്കുന്നില്ലെങ്കില്‍ ഹാ കഷ്ടം എന്നുപറയാനെ നിവൃത്തിയുള്ളൂ. അസഭ്യം പറഞ്ഞും അസത്യം പ്രചരിപ്പിച്ചും നടത്തുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ കേരളത്തിലെ ജനങ്ങള്‍ നന്നായി തിരിച്ചറിയുന്നുണ്ടെന്ന് സിപിഎം നേതാക്കളെ എങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത്?

സമീപകാലചരിത്രത്തില്‍ എത്രയെത്ര ഉദാഹരണങ്ങളാണ് സിപിഎമ്മിന്റെ നുണപ്രചാരണത്തിന്റേതായി എടുത്തുകാട്ടാനുള്ളത്. കള്ളം പൊളിഞ്ഞ് ഇളിഭ്യരായിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി ബോംബെറിഞ്ഞെന്ന പ്രചാരണം. ഇക്കുറി പാര്‍ട്ടി ചാനലും പാര്‍ട്ടി പത്രവും മാത്രമല്ല പാര്‍ട്ടിയുടെ സൈബര്‍ ഗുണ്ടകളും ഇതിന്റെ വക്താക്കളായി വാളെടുത്തു. എന്താണ് ഈ പ്രചാരണങ്ങളുടെയെല്ലാം സത്യാവസ്ഥ?

ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം സ്വപ്‌നം കണ്ട കമ്യൂണിസ്റ്റുകളില്‍ പ്രധാനിയായിരുന്നല്ലോ പി.കൃഷ്ണപിള്ള. കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാരന്റെയെല്ലാം വീട്ടിലെ ചുമരില്‍ തൂങ്ങിനിന്ന മുഖം. രണ്ടുവര്‍ഷം മുന്‍പ് ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം രാത്രിയുടെ മറവില്‍ ആരൊക്കെയോ തീയിട്ടു ചാമ്പലാക്കി. നേരം പുലരും മുന്‍പ് ആരോപണത്തിന്റെ ചൂണ്ടുവിരല്‍ ഇതരപാര്‍ട്ടികളുടെ നേര്‍ക്കായി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും അക്രമത്തിന്റെ ഭാണ്ഡം ബിജെപിയുടെ ചുമലിലിട്ടു.

നിരപരാധിത്വം തെളിയിക്കേണ്ടത് പിന്നെ ആരോപണവിധേയരുടെ ബാധ്യതയായി. ഒടുവില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ സത്യം പുറത്തുവന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നയാളടക്കം പ്രതികള്‍. ചുരുക്കി പറഞ്ഞാല്‍ അവര്‍ തന്നെ അവരുടെ നേതാവിന്റെ സ്മൃതികുടീരം തീയിട്ടു. വിഭാഗീതയുടെ പേരില്‍ പാര്‍ട്ടി ആചാര്യന്റെ സ്മാരകം ചുട്ടെരിക്കാന്‍ മാത്രം മനഃസാക്ഷിക്കുത്തില്ലാത്തവരാണ് സിപിഎമ്മുകാര്‍ എന്ന് തെളിഞ്ഞ നാളുകള്‍. എന്നിട്ട് അതെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. നുണയെഴുതി തേഞ്ഞുപോയ എത്ര അച്ചുകളാണ് ദേശാഭിമാനി നിരത്തിയത്. നേതാക്കള്‍ പ്രസംഗിച്ച് തള്ളിയത്.

തലശ്ശേരി ഫസല്‍ വധക്കേസിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. കൊല്ലപ്പെട്ട ഫസലിന്റെ വീട്ടിലെത്തി കൊലയാളികള്‍ക്കെതിരെ രോഷംകൊണ്ടത് കാരായി രാജന്‍. ഇപ്പോഴും ലഭിക്കും യുടൂബില്‍ കാരായി ആര്‍എസ്എസിനെ കുറ്റംപറയുന്നത്. ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രസംഗിക്കാന്‍ എത്ര ടാര്‍പോളിന്‍ ഷീറ്റുകളാണ് കണ്ണൂരിലും തലശേരിയിലും സിപിഎം വലിച്ചുകെട്ടിയത്. അന്വേഷണം നേരായ വഴിക്ക് നീങ്ങിയപ്പോള്‍ കള്ളന്‍ കപ്പലില്‍തന്നെ. കൊന്നുതള്ളിയ ഫസലിന്റെ വീട്ടില്‍ ചെന്ന് അനുശോചനം അറിയിച്ച് അന്യനെ പ്രതിയെന്ന് ചൂണ്ടിക്കാണിച്ച കാരായി രാജനല്ലേ കേസിലെ മുഖ്യപ്രതി. പൊളിഞ്ഞ ഫസല്‍കഥയും സിപിഎമ്മിന്റെ നുണപ്രചാരണ പരമ്പരയിലെ നാഴികക്കല്ലാണ്.

ടി.പി.ചന്ദ്രശേഖരന്‍ വധം ഓര്‍ക്കുന്നില്ലേ? 2012 മെയ് മാസം നാലാം തീയതി രാത്രി വടകര വള്ളിക്കാട് വച്ച് ഒരു സംഘം വെട്ടിനുറുക്കിയ പഴയ സിപിഎമ്മുകാരന്‍. എന്തായിരുന്നു ചന്ദ്രശേഖരന്‍ ചെയ്ത കുറ്റം? പാര്‍ട്ടി വിട്ടു. സ്വന്തമായൊരു പാര്‍ട്ടി ഉണ്ടാക്കി. അണുകളെ ഒപ്പം നിര്‍ത്തി. പി.ജയരാജന്റെ സഹോദരി സതീദേവിയെ വടകരയില്‍ തോല്‍പ്പിക്കാനുള്ള കരുത്തുകാട്ടി. അതെ, എതിരഭിപ്രായം പറഞ്ഞതും ചങ്കുറപ്പ് കാട്ടുകയും ചെയ്താല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്ന് ചന്ദ്രശേഖരനെ സിപിഎം പഠിപ്പിച്ചു. വെട്ടിനുറുക്കിയായിരുന്നില്ലേ രാഷ്‌ട്രീയ പ്രതികാരം. പാര്‍ട്ടി സെക്രട്ടറിയായ പിണറായി പിറ്റേന്ന് വാര്‍ത്താ സമ്മേളനം വിളിച്ചുപറഞ്ഞത് ആര്‍ക്കാണ് മറക്കാനാകുക. അതോര്‍ത്ത് ആര്‍ക്കാണ് ഇന്ന് ചിരിക്കാതിരിക്കാനാകുക.

എന്‍ഡിഎഫുകാരാണ് കൊലയ്‌ക്ക് പിന്നിലെന്ന് ഗണിച്ചുപറയാന്‍ എന്തുമാത്രം മിടുക്കായിരുന്നു അദ്ദേഹത്തിന്. ‘മാഷാ അള്ളാ’ എന്നെഴുതിയ ഇന്നോവ കാറും കൊല നടന്നത് പള്ളിക്ക് സമീപമാണെന്നും സ്ഥാപിച്ച് കോടതിമുറിയിലെ ക്രിമിനല്‍ ലോയറുടെ നാവിലൂടെയായിരുന്നു പിണറായിയുടെ നുണക്കഥ. അത് പൊളിഞ്ഞപ്പോള്‍ പ്രദേശത്തെ ഒരു വ്യവസായിയാണ് കൊലയ്‌ക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു.

15 ലക്ഷം രൂപ ക്വട്ടേഷന്‍ കൊടുത്താണ് കൊല നടത്തിയതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞത്. അതും പാളിയപ്പോള്‍ കുഞ്ഞനന്തന്റെ മകളുമായി ചന്ദ്രശേഖരന് പ്രേമമുണ്ടായിരുന്നെന്നും അതാണ് കൊലയ്‌ക്ക് കാരണമെന്നും വീശിനോക്കി. അവിടംകൊണ്ടും നിന്നില്ല. ചന്ദ്രശേഖരന്‍ സ്വവര്‍ഗാനുരാഗിയാണെന്നും പാര്‍ട്ടി ഓഫീസ് അതിന്റെ കേന്ദ്രമാണെന്നും പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എല്ലാ പ്രചാരണങ്ങള്‍ക്കും ഒടുവില്‍ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കിയപ്പോള്‍ പാര്‍ട്ടി നേതാക്കളും അണികളും ഗുണ്ടകളും അകത്തായി.

ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്നും രാഷ്‌ട്രീയമല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തിലില്ലെന്നും പകല്‍പോലെ തെളിഞ്ഞു. ഇനി ഗൂഢാലോചന കേസ് കൂടി തെളിഞ്ഞാല്‍ കണ്ണൂരും കോഴിക്കോട്ടും സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്തേണ്ടിവരുമെന്ന സംഘടനാ പ്രശ്‌നം ഓര്‍മപ്പെടുത്തേണ്ടതുണ്ടോ? എന്തിനാണ് ഈ രാഷ്‌ട്രീയ ശിഖണ്ഡിത്തരമെന്ന് പാര്‍ട്ടി ഇനിയെങ്കിലും ആലോചിക്കുമോ?

ഇപ്പോള്‍ കോടിയേരിയെ കൊല്ലാന്‍ ബിജെപി ബോംബെറിഞ്ഞെന്നാണ് പ്രചാരണം. വിശ്വാസ്യതയുടെ നൂല്‍ക്കനംപോലും പൊതുസമൂഹം കല്‍പ്പിക്കുന്നില്ലെങ്കിലും പാര്‍ട്ടി ചാനലിലെ ബ്രേക്കിങ് ന്യൂസ് എന്തൊക്കെയാണ് അടിച്ചുവിട്ടത്? എന്താണ് സത്യം? കോടിയേരി പ്രസംഗിച്ചത് നങ്ങ്യാരത്ത് പീടികയില്‍. ബോംബ് പൊട്ടിയത് കൊമ്മല്‍ വയലില്‍. ചുരുങ്ങിയത് മുക്കാല്‍ കിലോമീറ്ററെങ്കിലും അകലെ. കോടിയേരിക്ക് നേരെ ബോംബ് സ്‌ഫോടനം നടന്നുവെന്ന് ചാനല്‍ ഓഫീസുകളില്‍ വിളിച്ചുപറഞ്ഞത് തലശേരി എംഎല്‍എ ഷംസീറാണ്. വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് പോയപ്പോള്‍ സ്‌ഫോടനം ഉണ്ടായത് ഇരുന്നൂറ് മീറ്റര്‍ അകലെയെന്ന് തിരുത്ത്. സത്യം അതുമല്ലെന്ന് നേരം വെളുത്തപ്പോള്‍ ലോകം അറിഞ്ഞു.

പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള മേഖലയാണത്. അവിടെ സ്‌ഫോടനം നടത്തി രാഷ്‌ട്രീയ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിറ്റേന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രകോപനം അരുത് എല്ലാവരും ആത്മസംയമനം പാലിക്കണമെന്ന് സ്‌ഫോടനവാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പ്. എന്നിട്ടും രാത്രിയില്‍ ബിജെപിയുടെ എത്രയെത്ര ഓഫീസുകളാണ് സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തത്. അഗ്നിക്കിരയാക്കിയത്. ഭാഗ്യവശാല്‍ അക്രമം വ്യാപിച്ചില്ല. അതെന്തുകൊണ്ടാണ്? സിപിഎമ്മിന്റെ രാഷ്‌ട്രീയ ഭരണമികവുകൊണ്ടാണോ? അല്ലെന്ന് പറയാന്‍ കാരണമുണ്ട്.

യുഡിഎഫ് ആയിരുന്നു കേരളം ഭരിക്കുന്നതെങ്കില്‍ കൊലവിളി നടത്തി സിപിഎം കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഇതിനകം ചുട്ടെരിച്ചേനെ. പക്ഷേ ഇതിപ്പോള്‍ കലാപമുണ്ടായാല്‍ ക്ഷീണം പിണറായിക്കാണ്; കോടിയേരിക്ക് ആഗ്രഹമുണ്ടെങ്കിലും. ഓര്‍മയില്ലെ 1987 ല്‍ കോഴിക്കോട് നാദാപുരം കത്തിയമര്‍ന്നത്. ലീഗുകാരന്‍ എ. കണാരന്‍ എംഎല്‍എ ആക്രമിക്കപ്പെട്ടപ്പോള്‍ കണാരന്‍ കൊല്ലപ്പെട്ടുവെന്ന് കള്ളം പ്രചരിപ്പിച്ചായിരുന്നു പ്രത്യാക്രമണം. പതിനൊന്ന് ജീവനുകളാണ് ഇരുകൂട്ടരും അറുത്തുമാറ്റിയത്. ഇനിയിപ്പോള്‍ പൊളിഞ്ഞ പ്രചാരണങ്ങളുടെ ചരിത്രം തിരുത്താന്‍ കയ്യില്‍ ചരടുകെട്ടിയ ഒരു ബിജെപി ഡമ്മിയെ പിണറായിയുടെ പോലീസ് തലശ്ശേരിയില്‍ പ്രദര്‍ശിപ്പിച്ചേക്കാം.

പക്ഷേ ആ നുണക്കഥയും പൊളിച്ചടുക്കാനുള്ള രാഷ്‌ട്രീയ സംഘടനാ വളര്‍ച്ച കേരളത്തില്‍ ഇന്ന് ബിജെപിക്കുണ്ടെന്ന് പിണറായിയും കോടിയേരിയും ഓര്‍ത്താല്‍ നന്ന്. ഈ ചുവപ്പ് ഇനി കേരളത്തില്‍ പച്ചപിടിക്കണമെങ്കില്‍ ഈ രാഷ്‌ട്രീയം മതിയാവില്ലെന്ന് പാര്‍ട്ടിനേതൃത്വം തിരിച്ചറിഞ്ഞാല്‍ നന്ന്. ഇക്കാലമത്രയും പറഞ്ഞുപരത്തിയ കണ്ണൂര്‍ മോഡല്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളം ഇനി ചെവികൊടുക്കില്ല. അതിനോട് മുഖംതിരിക്കുന്നവരില്‍ ആയിരമായിരം ടി.പി.ചന്ദ്രശേഖരന്മാര്‍ ഉണ്ടാകുമെന്ന തിരിച്ചറിവ് നല്ലതാണ്. അല്ലെങ്കിലും നുണക്കഥാ ജാതകങ്ങള്‍ പരിശോധിച്ചാല്‍ പാട്യം ഗോപാലന്റെയും അഴീക്കോടന്‍ രാഘവന്റെയും ആത്മാക്കള്‍പോലും നിങ്ങളോട് പൊറുക്കുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.