പയ്യന്നൂര്‍: പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് സൗണ്ട് സിസ്റ്റണ്‍ അടക്കമുള്ള ഇലടോണിക്‌സ് സാധനങ്ങള്‍ കവര്‍ന്നു. കണ്ടോത്ത് കൂര്‍മ്പ ക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തു നിന്ന് രാത്രിയില്‍ നക്ഷത്ര ട്രാവല്‍സിന്റെ ഗ്ലാസ് തകര്‍ത്താണ് മോഷണം. അമ്പതിനായിരം രുപയുടെ നഷ്ടമുണ്ടായി. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
















