രാജാക്കാട്: റോഡരുകില്‍ കിടക്കുന്ന തടി മാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് തടി ഒഴിവാക്കി ടാറിങ ്നടത്തി. ടാറിങ് നടത്തിയ ഭാഗത്തുകൂടി കടന്നുപോകുവാന്‍ കഴിയുന്നത് ഒരു വാഹനത്തിന് മാത്രം. കഴിഞ്ഞ കാല വര്‍ഷത്തില്‍ അപകടക്കെണിയായി നിന്ന വന്മരം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വെട്ടിയിട്ടത്. സമീപത്ത് നിന്നിരുന്ന ഈട്ടിമരം മുറിച്ചിട്ടത് വനപാലകര്‍ ശാന്തമ്പാറ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ ചോലകയറി ദ്രവിച്ച് തുടങ്ങിയ മരം മാറ്റുന്നതിന് ഇവര്‍ തയ്യാറായതുമില്ല. ഇതിനെതിരേ നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കാലങ്ങളായി ശോചനീയാവസ്ഥയിലായി കിടക്കുന്ന റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ ടാറിങ് നടത്തിയപ്പോഴും അപകടക്കെണിയായ തേക്കിന്‍കാനം വളവിന് മുകളിലായി വെട്ടിയിട്ടിരിക്കുന്ന തടി എടുത്ത് മാറ്റാതെ ഇത്രയും ഭാഗം ഒഴിവാക്കി ടാറിങ് നടത്തുകയായിരുന്നു.
വനം വകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ തടിയെടുത്ത് മാറ്റുവാന്‍ തയ്യാറാകാതെ കിടക്കുന്ന സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണം നടത്തുന്ന കരാറുകാരനും തോന്നുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. അധികൃതരെ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കുവാന്‍ തയ്യറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: