തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ഇരു കൈകളും രണ്ട് വശങ്ങളിലേക്ക് വിടര്‍ത്തിയ ശേഷം താന്‍ പറക്കാന്‍ പോകുകയാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇയാളുടെ ആത്മഹത്യ.
റഷ്യന്‍ ഭാഷയില്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞ യുവാവ് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യാത്രക്കാരും കസ്റ്റംസും മനസ്സിലാക്കിയെങ്കിലും അയാളെ രക്ഷിക്കാനോ പിന്തിരിപ്പിക്കാനോ കഴിഞ്ഞില്ല. കസ്റ്റംസ് ഗേറ്റിന് സമീപമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നുമാണ് ഇയാള്‍ ചാടിയത്.
താഴേക്ക് ചാടിയ ഇയാള്‍ക്ക് ജീവനക്കാര്‍ കൃത്രിമ ശ്വാസോശ്വാസം നല്‍കിയെങ്കിലും ആന്തരിക രക്തസ്രാവം കാരണം അത് ഫലം കണ്ടില്ല. വീഴ്ചയിലുണ്ടായ ആന്തരികാവയവങ്ങളുടെ പൊട്ടലാണ് മരണകാരണമെന്നറിയുന്നു. ഇയാളെ ഉടന്‍ തന്നെ ആംബുലന്‍സില്‍ തൊട്ടടുത്ത അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
അതെ സമയം ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഇയാളുടെ ജന്മ ദിനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: