വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പദ്ധതിയുടെ ചടങ്ങില്‍ കടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി സുധീര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. അല്ലാത്തപക്ഷം തൊഴിലോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ് സിപിഎമ്മിന്റെ ഒത്താശയോടുകൂടി പഞ്ചായത്ത് സെക്രട്ടറി ഭീഷണി മുഴക്കിയത.്്
കഴിഞ്ഞ കുറെ നാളുകളായി പക്ഷപാതപരമായ രീതിയിലാണ് സെക്രട്ടറിയുടെ പെരുമാറ്റം. കേന്ദ്രം തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിയെന്ന് പറഞ്ഞ് തൊഴില്‍ നല്‍കാതെയിരിക്കുക, സിപിഎമ്മിന്റെ പഞ്ചായത്തിലെ പരാക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കുന്നത്തുകാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. ചെറിയകൊല്ല പ്രദീപ്, പാലിയോട് വിഭിനന്‍, മാണിനാട് സന്തോഷ്, കാരക്കോണം സുരേന്ദ്രന്‍, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















