ന്യൂദല്‍ഹി: മലയാളത്തിന്റെ ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി, കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍, കളരി ഗുരു മീനാക്ഷി അമ്മ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ് എന്നീ മലയാളികള്‍ക്ക് പത്മശ്രീയും ലഭിച്ചു.
ഡോ. മുരളീ മനോഹര്‍ ജോഷി, ശരദ് പവാര്‍, ജഗ്ഗി വാസുദേവ്, പ്രൊഫ. ഉഡുപ്പി രാമചന്ദ്ര റാവു, പരേതരായ സുന്ദര്‍ലാല്‍ പട്വ, പി.എ. സാങ്മ എന്നിവരും പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. തുഗ്ളക്ക് എഡിറ്ററായിരുന്ന ചോ രാമസ്വാമിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, റെസ്ലിംഗ് താരം സാക്ഷി മാലിക്, ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു. പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ മാരിയപ്പന് തങ്കവേലുവിനും ഡിസ്ക്കസ് ത്രോ താരം വികാസ് ഗൗഡയ്ക്കും പത്മശ്രീയുണ്ട്. 19 വനിതകള്‍ അടക്കം 89 പേര്‍ക്കാണ് പത്മ അവാര്‍ഡുകള്‍ ലഭിച്ചത്.
അവാര്‍ഡുകള്‍ ഏപ്രിലില്‍ രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
സ്വന്തം മേഖലയില്‍ പ്രതിഭ തെളിയിച്ച ഒട്ടും അറിയപ്പെടാത്ത നിരവധി പ്രമുഖര്‍ക്കും പത്മ പുരസ്ക്കാരങ്ങള്‍ ലഭിച്ചുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഈ ഗണത്തിലാണ് വടകര കടത്തനാടന്‍ കളരിയിലെ 76 വയസുള്ള മീനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ചത്.
പത്മശ്രീ ലഭിച്ച മലയാളികള്‍: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി, കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍, കളരി ഗുരു മീനാക്ഷി അമ്മ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: