Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷ്ണവേഷത്തിന് ഇനി പത്മശ്രീ തിളക്കവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 10:02 pm IST
in Kerala

കോഴിക്കോട്: കളിവിളക്കിന് മുന്നില്‍ കെട്ടിയാടുന്ന കൃഷ്ണവേഷത്തിന് ഇനി പത്മശ്രീ തിളക്കവും. 103-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മശ്രീ പുരസ്‌കാരം വൈകിയെത്തിയ അംഗീകാരമാണ്. അഭിനയ സിദ്ധികൊണ്ട് ആസ്വാദക മനസ്സുകളില്‍ അനേകായിരം പുരസ്‌കാരങ്ങള്‍ ഗുരുവിന്റേത് മാത്രമായി കഴിഞ്ഞിട്ടുണ്ട്. ഗുരുവിന്റെ കൃഷ്ണവേഷം കാണാന്‍ മാത്രമായി കഥകളി പ്രേമികള്‍ കളിവിളക്കിന് ചുറ്റു ഒത്തുകൂടിയിരുന്നു. എണ്ണിയാല്‍ തീരാത്തത്ര ശിഷ്യ സമ്പത്താണ് ചേലിയയുടെ ഈ പ്രിയ ഗുരുവിനുള്ളത്.

കൊല്ലവര്‍ഷം 1091ല്‍ മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് കുഞ്ഞിരാമന്‍നായര്‍ ജനിച്ചത് (1916 ജൂണ്‍ 26). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചേലിയ ഗ്രാമത്തില്‍ ജനനം. മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും കുഞ്ഞിമ്മക്കുട്ടി അമ്മയുടെയും മകനായാണ് ജനനം.

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്‌കൂളില്‍ നാലാം ക്ലാസുവരെ മാത്രം പഠനം. 15-ാം വയസ്സില്‍ കഥകളി പഠനം. പിന്നീട് കേരളത്തിലെ നിരവധി കളിയോഗങ്ങളില്‍ നിറസാന്നിദ്ധ്യമായി. തുടര്‍ന്ന് നൃത്തരംഗത്തേക്ക് പ്രവേശിച്ചു. കലാമണ്ഡലം മാധവന്‍, സേലം രാജരത്‌നംപിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതീഭായ് എന്നിവരുടെ കീഴില്‍ ഭരതനാട്യം പഠിച്ചു.

കണ്ണൂരില്‍ ഭാരതീയ നൃത്ത വിദ്യാലയം സ്ഥാപിച്ചു. തലശ്ശേരിയില്‍ ഭാരതീയ നാട്യകലാലയത്തിന് തുടക്കം കുറിച്ചു. ഗുരു ഗോപിനാഥുമായി ചേര്‍ന്ന് കേരളനടനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ 1974 ല്‍ പൂക്കാട് കലാലയം സ്ഥാപിച്ചു. തുടര്‍ന്ന് തന്റെ തറവാട്ടുവക സ്ഥലത്ത് ചേലിയകഥകളി വിദ്യാലയം സ്ഥാപിച്ചു.

ശിഷ്യരും പ്രശിഷ്യരുമായി ആയിരക്കണക്കിന് നര്‍ത്തകര്‍, ഇന്ന് വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് വര്‍ഷക്കാലം കേരള ഗവ. നടനഭൂഷണം എക്‌സാമിനറായും ഒരു കൊല്ലം കേരള കലാമണ്ഡലം എക്‌സാമിനറായും മൂന്ന് കൊല്ലം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്ത വിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1979ല്‍ നൃത്തത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999ല്‍ നൃത്തത്തിനും കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2002 ല്‍ കലാരംഗത്ത് വിശിഷ്ട സേവനത്തിന് കേരള കലാമണ്ഡലം പുരസ്‌കാരം, കലാദര്‍പ്പണത്തിന്റെ നാട്യ കുലപതി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം നാട്യരത്‌നം, പാഞ്ചജന്യ പുരസ്‌കാരം, രൈക്വഋഷി പുരസ്‌കാരം, ടാഗോര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

പരേതയായ ജാനകിയാണ് ഗുരുവിന്റെ ഭാര്യ. ഏക മകന്‍ പവിത്രന്‍നായര്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം മുംബൈയില്‍ താമസിക്കുന്നു. മരുമകള്‍: നളിനി. പേരമക്കള്‍: അമൃത, ചിന്മയ. സഹോദരിപുത്രന്‍ പൊയില്‍കാവ് എച്ച്എസ്എസ് റിട്ട. പ്രധാനാധാധ്യാപകന്‍ ശങ്കരനും ഭാര്യ ഗീതയ്‌ക്കുമൊപ്പമാണ് ഗുരു താമസിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.