കലയ്ക്ക് വിശേഷിച്ചും കഥകളിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഗുരുചേമഞ്ചേരിയുടെ ആ ജീവിതയാത്ര 103 -ാം വയസ്സിലും തുടരുകയാണ്. തിരക്കിട്ടയാത്രകള്ക്കും പരിപാടികള്‍ക്കും ഇടയില്‍ അപൂര്‍വ്വമായി ലഭിക്കുന്ന ഒഴിവു ദിവസങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങി തറവാട് ക്ഷേത്രത്തിലേക്കും കഥകളി വിദ്യാലയത്തിലേക്കുമുള്ള ഗുരുവിന്റെ കാല്‍നടയാത്ര യഥാര്‍ത്ഥത്തില്‍ ആ നാടിന്റെ പുണ്യമാണ്.
5 മിനിറ്റുകൊണ്ട് നടന്നെത്താവുന്നത്രയും ദൂരമെത്താന്‍ ഗുരു മണിക്കൂറുകളെടുക്കും കാല്നടയാത്രയ്ക്കിടയിലെ കൃത്യാന്തരബാഹുല്യമാണിതിനു കാരണം. പരസഹായം സ്നേഹപൂര്‍വ്വം നിരസിച്ച് വടിയും കുത്തി വീട്ടില്‍ നിന്നിറങ്ങുന്ന ഗുരുവിനെ പ്രകൃതി മുഴുവന്‍ കാത്തുനില്ക്കുന്നതു പോലെ തോന്നും വഴിയില്‍ കാണുന്ന ഓരോസസ്യത്തോടും വൃക്ഷത്തോടും കുശലം പറഞ്ഞ് മെല്ലെ നടന്ന് അടുത്തവീടിന്റെ മുമ്പില്‍ ചെന്നുനില്ക്കും അവിടെയുള്ളവരെ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചു. പറഞ്ഞും അടുത്ത വീട്ടിലേക്ക്. വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവരും ഗുരുവിന് തന്റെ ഉറ്റബന്ധുക്കളാണ്.
അതിനിടെ കാണുന്ന കാഴ്ചകള്‍ ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കും. ഗുരുവിനെ മൂന്നോട്ടുനടക്കാന് വിടാതെ കാലുകളില്‍ മുട്ടിയിരുമ്മി സ്നേഹം പ്രകടിപ്പിക്കുന്ന പൂച്ചകള്‍, മുന്നില്‍ നമസ്കരിച്ചുകിടക്കുന്ന നായകള്‍. പിന്നീടുള്ള യാത്ര ഇവര്‍ക്കൊപ്പം. ആ യാത്രയ്ക്കിടയില്‍ അവരോടും എന്തെല്ലാമോ സംസാരിക്കും. അതു ഗുരുവിനും അവര്‍ക്കും മാത്രമറിയാവുന്ന ഭാഷയാണ്. തറവാട്ടുകുളത്തിന്റെ ഓരംചേര്‍ന്ന് നടന്ന് അടുത്ത പീടികയിലെത്തിയാല്‍ കൂട്ടുകാര്‍ക്കൊപ്പം ബിസ്ക്കറ്റിനുള്ള പണം നേരത്തെ കരുതിയിരിക്കും. പീടികയില്‍ കാണുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പടെ ഓരോരുത്തരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നേരെ തറവാടു ക്ഷേത്രത്തിലേക്ക് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീടാകുമ്പോള്‍ കുശലം പറഞ്ഞ് കഥകളി വിദ്യാലയത്തില്‍ എത്തുമ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരിക്കും,
103- ാം വയസ്സിന്റെ നിറവില്‍ നില്ക്കുന്ന ഗുരുചേമഞ്ചേരി ഏതര്‍ത്ഥത്തിലും ഒരുവിസ്മയമാണ് ആത്മാര്‍ത്ഥവും സത്യസന്ധവും വിനയാന്വിതവുമായ ഗുരുവിന്റെ പെരുമാറ്റം പരിചയപ്പെടുന്ന ആര്‍ക്കും ഒരനുഭൂതിയാണ്. 100 വയസ്സുകഴിഞ്ഞ് പലതവണ വിദേശയാത്ര നടത്തി എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം ശതാബ്ദി പിന്നിട്ട് ശരീരത്തില്‍ ഭാരമുള്ള ഉടയാടകള്‍ കെട്ടി മുഖം മിനുക്കി കിരീടം വെച്ച്കൃഷ്ണവേഷമാടി എന്നത് മറ്റൊരത്ഭുതം ഇങ്ങനെയെത്രയെത്രവിസ്മയങ്ങള് പത്രങ്ങളിലെ ചരമവാര്ത്തയുംവായിച്ച് കഴിയാവുന്ന സ്ഥലങ്ങളില്‍ ഒറ്റയ്ക്കുയാത്രചെയ്തുചെന്ന് ബന്ധുക്കളെ ആശ്വസിപ്പിക്കുക എന്നത് ഗുരുവിന്റെ ശീലമാണ്. ഇതുപോലെ വിവാഹവീടുകളില് എത്തി വധൂവരന്മാരെ അനുഗ്രഹിക്കുക എന്നതും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇന്നും തുടര്‍ന്നു പോകുന്നു.
ഗുരുവരാനന്ദസ്വാമികളില് നിന്ന് ആദ്ധ്യാത്മിക തത്വങ്ങള്‍ ഉള്‍ക്കൊണ്ട ഗുരുചേമഞ്ചേരി ചിദാനന്ദപുരിസ്വാമികളൊണ് ഗുരുസ്ഥാനത്ത്സങ്കല്പിച്ചുകൊണ്ട് ജീവിതയാത്രതുടരുന്നു. വൈകിയാണെങ്കിലും അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള പത്മപുരസ്കാരം ഗുരുവിനും നാടിനുംകഥകളി എന്ന കലയ്ക്കുംലഭിച്ച അംഗീകാരമാണ് പുരാതനമായ ഭാരതീയപാരമ്പര്യവും കലകളും കൈമോശം വരാതെ നിലനിര്‍ത്താന്‍ പ്രതിജ്ഞാ ബദ്ധമായ ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയായും അഭിനന്ദനംഅര്‍ഹിക്കുന്നു
ക്യാപ്ഷന്‍: ചിദാനന്ദപുരി സ്വാമിയുടെ കൂടെ ഗുരു ചേമഞ്ചേരികുഞ്ഞിരാമന്നായര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: