മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 332.56 പോയിന്റ് ഉയര്‍ന്ന് 27708.14ലും നിഫ്റ്റി 126.95 പോയിന്റ് ഉയര്‍ന്ന് 8602.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1508 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1240 കമ്പനികള്‍ നഷ്ടത്തിലായിരുന്നു. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, ബജാജ് ആട്ടോ, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. ഭാരതി എയര്‍ടെല്‍, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നഷ്ടമുണ്ടാക്കി.
















