തിരുവനന്തപുരം: വിജിലന്‍സിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ കത്ത് പുറത്തായി. വിജിലന്‍സിന്റെ നിയന്ത്രണങ്ങളില്‍ ഇടപെടല്‍ വേണമെന്നും ഇതിനായി ഒരു സമിതിയെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി നല്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
മലബാര്‍ സിമന്റ്സിലെ എം.ഡി കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം വിജിലന്‍സിനെതിരെ രംഗത്ത് എത്തിയത്. മലബാര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള ഗൂഢലോചനയാണ് അറസ്റ്റിന് പിന്നിലെന്നാണ് ചീഫ് സെക്രട്ടറിയുടെ ആരോപണം. ആരോപണം മുഖ്യമന്ത്രി തള്ളിയതോടെയാണ് സര്‍ക്കാരും ഐഎഎസും തമ്മില്‍ ഇടഞ്ഞത്.
എം.ഡിയുടെ അറസ്റ്റ് മലബാര്‍ സിമന്റ്സിന്റെ ഉത്പാദനം നിലയ്ക്കുന്നതിന് കാരണമായെന്നും പൊതുമേഖലയെ ക്ഷീണിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അറസ്റ്റ്. വിജിലന്‍സ് പരിശോധനയ്ക്ക് കൃത്യമായ പ്രോട്ടോക്കോള്‍ വേണം, ജഡ്ജി, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന വിജിലന്‍സ് കമ്മിഷന് രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു.
പത്മകുമാര്‍ കളങ്കമില്ലാത്ത ഉദ്യോഗസ്ഥനെന്നാണ് ചീഫ് സെക്രട്ടറിയും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: