ന്യൂദല്‍ഹി: ജഗ്ദല്‍പൂര്‍- ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവം അട്ടിമറി തന്നെയെന്ന സംശയം ബലപ്പെട്ടു. ഐഎസ്ഐ നിയോഗിച്ച പ്രത്യേക സംഘങ്ങളാണ് അടുത്തിടെ നടന്ന ട്രെയിന്‍ അപകടങ്ങള്‍ക്കു പിന്നിലെന്നാണ് കരുതുന്നത്. കാണ്‍പൂര്‍, ഘോറാസാന് അപകടങ്ങള്‍ അട്ടിമറിയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
കഴിഞ്ഞ രാത്രിയിലുണ്ടായ ഹീരാഖണ്ഡ് ദുരന്തവും അട്ടിമറിയാണെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. ക്രിമിനലുകളും ഗുണ്ടകളുമായ ഹിന്ദുക്കളെ പണം നല്കി വശത്താക്കി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയെന്ന പുതിയ തന്ത്രമാണ് ഐഎസ്ഐ പയറ്റുന്നത്.
ഘോറാസാന് അട്ടിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോട്ടി പാസ്വാന്, ഉമാ ശങ്കര്‍, മുകേഷ് യാദവ്, ഇവരുടെ നേപ്പാളി നേതാവ് ബ്രജേഷ് ഗിരി എന്നിവരെല്ലാം ഹിന്ദുക്കളായ ക്രിമിനലുകളും മാവോയിസ്റ്റുകളുമാണ്. ഇത്തരം അട്ടിമറിക്ക് വിസമ്മതിച്ച രണ്ടു പേരെ, അരുണ്‍, ദീപക്, ഐഎസ്ഐ വധിച്ചിരുന്നു. ഇവരെ നേപ്പാളിലേക്ക് വിളിച്ചുവരുത്തി ഐഎസ്ഐ നിര്‍ദ്ദേശപ്രകാരം ബ്രജേഷ് ഗിരിയാണ് കൊന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കാറില്‍ കണ്ടെത്തുകയായിരുന്നു.
നവംബറിനു ശേഷം ചെറുതും വലുതുമായ അഞ്ച് ട്രെയിനപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ദേശീയാന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സംഘം അപകടം നടന്ന കുനേരുവിലെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ 39 പേര് മരിക്കുകയും അറുപതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: