ന്യൂദല്‍ഹി: രാജ്യതലസ്ഥാനം അതീവ സുരക്ഷാവലയത്തില്‍. ആയിരക്കണക്കിന് ആയുധധാരികളായ സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി.
ദല്‍ഹി പോലീസ് മുതല്‍ കേന്ദ്രസുരക്ഷാ സേനയിലെ വരെയുളള അമ്പതിനായിരത്തോളം ഉദ്യോഗസ്ഥരെനഗരത്തിന്റെ മുക്കിലും മൂലയിലും വിന്യസിച്ചിട്ടുണ്ട്.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം നേരിടാനുള്ള വിദ്യയും ഇതാദ്യമായി ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഉയരമുളള കെട്ടിടങ്ങളുടെ മുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. ബുധനാഴ്ച നഗരാതിര്‍ത്തികള്‍ അടയ്ക്കും. തലസ്ഥാനത്തേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കും. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവ നിരീക്ഷിക്കാനായി എട്ട് കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കും. ദല്‍ഹി പോലീസ്, അര്‍ദ്ധസൈനിക, എന്‍എസ്ജി കമാന്‍ഡോകളെയും വിന്യസിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: