കണ്ണൂര്‍: നഗരത്തില്‍ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ലഘുലേഖ വിതരണം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം-പോലീസ് അതിക്രമം. ഇന്നലെ കലോത്സവ വേദിക്ക് സമീപം റോഡിലാണ് അതിക്രമം നടന്നത്. സമാധാനപരമായി ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന പ്രവര്‍ത്തകരെ അകാരണമായി പോലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ അക്രമ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരായ കെ.ഷിജില്‍,ബിനോയ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. പോലീസ്-സിപിഎം അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















