അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ ഇന്നലെ ഉണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 5.30ന് ദേശീയപാതയില്‍ ഇരുമ്പുപാലത്ത് നിയന്ത്രണം വിട്ട് വന്ന സെയില്‍സ് വാന്‍ വീട്ടിലേക്ക് ഇടിച്ച് കയറി മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇരുമ്പുപാലം തട്ടായത്ത്കുടി തൊമ്മന്റെ വീട്ടിലേക്കാണ് വാന്‍ ഇടിച്ച് കയറിയത്. ഉറങ്ങികിടക്കുകയായിരുന്ന തൊമ്മന് (55) ഭാര്യ ഓമന(50) വാഹനത്തിന്റെ ഡ്രൈവര്‍ കാസിം(30) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 3.30ന് ചാറ്റുപാറയില്‍ ബൈക്ക് മറിഞ്ഞ് കല്ലാര്‍ കാരകുന്നേല്‍ അമലിന് പരിക്കേറ്റു. അടിമാലിയില്‍ നിന്നും കോതമംഗലം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൈക്ക്. നാലു മണിയോടെ പതിനാലാം മൈലില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കാറില്‍ യാത്രചെയ്തിരുന്ന മണക്കാട് ആര്യേടത്ത് പുരുഷോത്തമനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ മുതല്‍ ഹൈറേഞ്ച് മേഖലയില്‍ ചെറിയ ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു. റബ്ബറൈസ്ഡ് ടാറിങ്ങില്‍ വൈള്ളം വീണതോടെ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതാണ് അപകടം ഉണ്ടാകുവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരുടേയും പരിക്ക് സാരമുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: