ന്യൂദല്‍ഹി: ജെല്ലിക്കെട്ടിനെ പിന്തുണച്ച് ആര്‍എസ്എസ്. തമിഴ്‌നാടിന്റെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട പരമ്പരാഗത ഉത്സവമായ ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്ന് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു.
മറ്റ് ചില ആഘോഷങ്ങളിലേത് പോലെ ജെല്ലിക്കെട്ടില്‍ മൃഗങ്ങളെ കൊല്ലുന്നില്ല. മത്സരം മാത്രമാണത്. അതിനാല്‍ നിരോധിക്കുന്നത് ശരിയല്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
















