ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയുടെ ഭീഷണി. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സംസ്ഥാനത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ 15 മിനുട്ട് പോലും സ്വതന്ത്രമായി നില്ക്കാന് അനുവദിക്കില്ലെന്നും ഭീകരര്‍ വെല്ലുവിളിച്ചിട്ടുണ്ട്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. മെഹ്ബുബയടക്കമുള്ള വര് സംസ്ഥാനത്ത് പൊഴിക്കുന്നത് മുതലക്കണ്ണീരാണ്. സുരക്ഷാസന്നാഹങ്ങളില്ലാതെ ഇവര്‍ക്ക് സംസ്ഥാനത്ത് തങ്ങാന്‍ സാധിക്കില്ലെന്നും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: