ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിച്ചാര്‍ഡ് ഹേ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേരള ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ക്ക് ഫാക്‌സ് അയച്ചു.
സംസ്ഥാനത്ത് ഉടനീളം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്ന ‘കുറ്റ’ത്തിനാണ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്.
കേരളത്തില്‍ ബിജെപിക്ക് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. സംസ്ഥാന സര്‍ക്കാര്‍ നിയമവ്യവസ്ഥ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
















