ന്യൂദൽഹി: കള്ളപ്പണത്തിനെതിരെ കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് കേന്ദ്രസർക്കാർ പാൻകാർഡ് നിർബന്ധമാക്കുന്നു.
ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സർക്കാറിന് നിരീക്ഷിക്കാൻ സാധിക്കും. നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകൾക്ക് കാഷ് ഹാൻഡലിങ് ചാർജ് ഏർപ്പെടുത്തുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണ്.
നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു പാൻകാർഡ് നിർബന്ധമാക്കിയിരുന്നത്. ഇതു സംബന്ധിച്ച പുതിയ നിർദേശങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാവുമെന്നാണ് സൂചന.
കള്ളപ്പണത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ പാൻകാർഡ് നിർബന്ധമാക്കിയത്.
















