ജലന്ധര്‍: പഞ്ചാബിലെ ഫിരോജ്പൂരില്‍നിന്നു 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടി. ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ മൂന്നു പായ്‌ക്കറ്റുകളിലായി 2.5 കിലോഗ്രാം ഹെറോയിനാണു പിടികൂടിയത്.
ഈ വര്‍ഷം ഇതുവരെ 7.5 കിലോഗ്രാം ഹെറോയിനാണ് അതിര്‍ത്തിയില്‍നിന്നു ബിഎസ്എഫ് പിടികൂടിയത്. രണ്ടു ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശ് പൗരനെയും ഇതുവരെ അറസ്റ്റു ചെയ്തിടുണ്ടെന്നും ബിഎസ്എഫ് മേധാവി പറഞ്ഞു.
ഫിരോജ്പൂരിലെ ബസ്തി രാം ലാല്‍ അതിര്‍ത്തിയില്‍ സംശയാസ്പദമായ ശബ്ദം കേട്ടതിനെ തുടര്‍ന്നു ഒരു ചൈനീസ് തോക്കും, 13 തിരകളും പ്രദേശത്തുനിന്നു കണ്ടെത്തിയെന്നും ബിഎസ്എഫ് മേധാവി അറിയിച്ചു.
















